Web Desk

കൊച്ചി

December 27, 2020, 8:10 pm

ഉപഭോക്തൃകാര്യ വകുപ്പ് ശക്തിപ്പെടുത്തും: മന്ത്രി പി തിലോത്തമൻ

Janayugom Online

പുതിയ ഉപഭോക്തൃ സംരക്ഷണ നിയമം ഫലപ്രദമായി നടപ്പിലാക്കുന്നതിന്റെ ഭാഗമായി സംസ്ഥാന ഉപഭോക്തൃകാര്യ വകുപ്പ് ശക്തിപ്പെടുത്തുമെന്ന് ഭക്ഷ്യ‑പൊതുവിതരണ, ഉപഭോക്തൃ കാര്യമന്ത്രി പി തിലോത്തമൻ വ്യക്തമാക്കി.
മികച്ച ഉപഭോക്തൃ സംസ്ക്കാരം വളർത്തിയെടുക്കാൻ ബോധവൽക്കരണം അനിവാര്യമാണെന്ന് അദ്ദേഹം പറഞ്ഞു.
ദേശീയ ഉപഭോക്തൃ ദിനാചരണത്തിന്റെ ഭാഗമായുള്ള വെബിനാർ ഉദ്ഘാടനംചെയ്തു
സംസാരിക്കുകയായിരുന്നു അദ്ദേഹം.

പരസ്യങ്ങളിലൂടെ വഞ്ചിതരാകാതിരിക്കാൻ ഉപഭോക്താക്കൾ ജാഗ്രത പാലിക്കണമെന്നും അദ്ദേഹം പറഞ്ഞു.
സപ്ലൈകോ ചെയർമാനും എം ഡി യുമായ പി എം അഗ്സാർ പാഷ മുഖ്യപ്രഭാഷണം നടത്തി.
വിദേശ രാജ്യങ്ങളിലെ ഉപഭോക്താക്കൾ അനുഭവിക്കുന്ന അവകാശങ്ങളുടെ പത്തു ശതമാനം പോലും ഇന്ത്യൻ ഉപഭോക്തക്കൾക്ക് ലഭിക്കുന്നില്ലെന്നും അദ്ദേഹം പറഞ്ഞു.

ചാവറ കൾച്ചറൽ സെന്റർ ഡയറക്ടർ ഫാ. തോമസ് പുതുശ്ശേരി അധ്യക്ഷത വഹിച്ച സംവാദത്തിൽ
അഡ്വ. ഡി ബി ബിനു, ജില്ലാ ഉപഭോക്തൃ തർക്ക പരിഹാര കമ്മിഷൻ അംഗങ്ങളായ ഡോ. കെ രാധാകൃഷ്ണൻ, വൈക്കം രാമചന്ദ്രൻ, ടി എം ശ്രീവിദ്യ അഡ്വ. എം ആർ രാജേന്ദ്രൻ നായർ, ആർ രാജ്മോഹൻ, കെ എൻ കെ നമ്പൂതിരി, സെജി മൂത്തേരിൽ, ജോളി പാവേലിൽ തുടങ്ങിയവരും പ്രസംഗിച്ചു. ചാവറ കൾച്ചറൽ സെൻറർ, ആർടിഐ കേരള ഫെഡറേഷൻ, പ്രവാസി ലീഗൽ, ആൻറി കറപ്ഷൻ പീപ്പിൾസ് മൂവ്മെൻറ്, പരിവർത്തൻ എന്നീ സംഘടനകൾ ചേർന്നാണ് പരിപാടി സംഘടിപ്പിച്ചത്.

Eng­lish sum­ma­ry; p thilothaman satement

You may also like this video;