കോതമംഗലം: റേഷൻ കടകളിലെ ഇപോസ് മെഷീനുകൾ ത്രാസുമായി ബന്ധിച്ച് കൃത്യമായ അളവ് (തൂക്കം) ഉപഭോക്താവിന് ലഭിക്കുന്നുണ്ടെന്ന് ഉറപ്പു വരുത്തുമെന്ന് ഭക്ഷ്യ പൊതുവിതരണ വകുപ്പു മന്ത്രി പി. തിലോത്തമൻ പറഞ്ഞു.കോട്ടപ്പടിയിൽ സപ്ലൈകോ സൂപ്പർ മാർക്കറ്റിന്റെ ഉദ്ഘാടനം നിർവഹിക്കുകയായിരുന്നു മന്ത്രി.
അരി, കടല, പയർ, വെളിച്ചെണ്ണ ഉൾപ്പടെയുള്ള ആവശ്യവസ്തുക്കളുടെ വില എൽ.ഡി .എഫ് സർക്കാർ വർദ്ധിപ്പിച്ചിട്ടില്ലെന്നു് മന്ത്രി വ്യക്തമാക്കി. വിലനിലവാരം പിടിച്ചു നിർത്തി കബോളത്തിലെ വിലയേക്കാൾ കുറഞ്ഞ നിരക്കിൽ സാധനങ്ങൾ വിതരണം ചെയ്യുന്നതിൽ സപ്ലൈകോ വഹിക്കുന്ന പങ്ക് നിർണായകമാണ്.
സിമന്റും കമ്പിയും അടക്കമുള്ള വസ്തുക്കളും ഗൃഹോപകരണങ്ങളും സപ്ലൈകോ വഴി വിതരണം ചെയ്യാനുള്ള പദ്ധതിയാണ് സർക്കാർ നടപ്പിലാക്കാൻ ഉദ്ദേശിക്കുന്നത്. സവാളയുടെ വില നിയന്ത്രിക്കാൻ മഹാരാഷ്ട്രയിലെ നാസിക്കിൽ നിന്നും കൊണ്ടുവരാനുള്ള നടപടികൾ ആരംഭിച്ചതായി മന്ത്രി പറഞ്ഞു. ആന്റണി ജോൺ എം.എൽ.എ അദ്ധ്യക്ഷത വഹിച്ചു. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് റഷീദ സലിം ‚പഞ്ചായത്ത് പ്രസിഡന്റ് എം.കെ വേണു, വൈസ് പ്രസിഡന്റ് റംല മുഹമ്മദ്, ബ്ലോക്ക് പഞ്ചായത്ത് മെംബറൻമാരായ എം.എൻ ശശി, എ.വി രാജേഷ്, സി.പി.ഐ മണ്ഡലം സെക്രട്ടറി എം.കെ രാമചന്ദ്രൻ ‚സപ്ലൈകോ ജനറൽ മാനേജർ ആർ. റാം മോഹൻ, മാർക്കറ്റിംഗ് മാനേജർ സതീഷ് ബാബു, കേരള കോൺഗ്രസ് (ജെ) മണ്ഡലം പ്രസിഡന്റ് ഇ.എം മൈക്കിൾ, പഞ്ചായത്ത് മെംബറൻമാരായ എം.കെ എൽദോസ് ‚അബിളിമണി, ബിനോയ് ജോസഫ്, ബിൻസി എൽദോസ് ‚ഷാന്റി എൽദോസ് ‚ഷൈമോൾ ബേബി, അഭിജിത്ത് എം.ജെ, അജിത വിൽസൺ, പരീക്കുട്ടി കുന്നത്താൻ, ജോയി എബ്രഹാം, ബിസി ജോസ്, നേതാക്കളായ പി.എം മൈതീൻ, ഒ.കെ ശാലോൻ, കെ.എം വർഗീസ്, പി.എസ് കോയാക്കുട്ടി, എം.എ സുരേന്ദ്രൻ, റ്റി.എം ഗീവർഗീസ്, കെ.എസ് സുബൈർ എന്നിവർ പ്രസംഗിച്ചു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.