പി വി സിന്ധുവിന് കിരീടം

Web Desk
Posted on August 25, 2019, 6:18 pm

(സ്വിറ്റ്സര്‍ലന്‍ഡ്) ബാസല്‍: ലോക ബാഡ്മിന്‍റണ്‍ ചാമ്പ്യന്‍ഷിപ്പില്‍ ഇന്ത്യയുടെ പി വി സിന്ധുവിന് സ്വര്‍ണ്ണം.  ജപ്പാന്റെ നൊസോമി ഒകുഹാരക്കെതിരെയാണ് സിന്ധു മികച്ച നേട്ടം കൈവരിച്ചത്.

ലോക ചാമ്പ്യന്‍ഷിപ്പില്‍ കിരീടം നേടുന്ന ആദ്യ ഇന്ത്യന്‍ താരമാണ് സിന്ധു. വിജയം അമ്മയ്ക്കുള്ള പിറന്നാള്‍ സമ്മാനമാണെന്ന് സിന്ധു പ്രതികരിച്ചു.

ഒകുഹാരക്കെതിരെ വ്യക്തമായ ആധിപത്യം നേടിയ സിന്ധു 21–7 എന്ന സ്കോറിനാണ് ആദ്യ സെറ്റ് സ്വന്തമാക്കിയത്. 2 വര്‍ഷം മുന്‍പത്തെ ചരിത്ര ഫൈനലില്‍ സിന്ധുവിന്റെ കണ്ണീര്‍ വീഴ്ത്തിയ താരമാണ് ഒകുഹാര.