പൊതുമരാമത്ത് വകുപ്പുമായി ബന്ധപ്പെട്ട നിർദ്ദേശങ്ങളും പരാതികളും അറിയിക്കുന്നതിന് മന്ത്രി പി എ മുഹമ്മദ് റിയാസിന്റെ ഫോണ്‍ ഇന്‍ പരിപാടി ‘റിംഗ് റോഡി‘ലേക്ക് വെള്ളിയാഴ്ച വിളിക്കാം. വൈകിട്ട് അഞ്ച് മുതല്‍ ആറ് വരെയാണ് റിംഗ് റോഡ് പരിപാടി നടക്കുന്നത്. 18004257771 ( ടോൾ ഫ്രീ) എന്ന നമ്പറിലാണ് വിളിക്കേണ്ടത്.
മന്ത്രിയോട് ജനങ്ങള്‍ക്ക് നേരിട്ട് സംസാരിക്കാനുള്ള അവസരം ഉണ്ടാക്കുന്ന പരിപാടിയാണ് റിംഗ് റോഡ്.
റോഡരികിലെ വെള്ളക്കെട്ട്, അനധികൃത പാര്‍ക്കിംഗ്, പഴയവാഹനങ്ങള്‍ വര്‍ഷങ്ങളായി റോഡരികില്‍ കിടക്കുന്നത് കാരണം ഗതാഗത പ്രശ്നവും സാമൂഹ്യവിരുദ്ധ ശല്യവും വര്‍ദ്ധിക്കുന്നത്, ഡ്രൈനേജ് മണ്ണ് നീക്കല്‍, റോഡിന്റെയും പാലങ്ങളുടെയും അറ്റകുറ്റപ്പണികള്‍ എന്നിങ്ങനെയുള്ള വിഷയങ്ങളാണ് കഴിഞ്ഞ ആഴ്ചകളിൽ ഉയർന്നു വന്നത്.
ജനങ്ങളുടെ പരാതികള്‍ കേള്‍ക്കുകയും അപ്പോള്‍ തന്നെ ബന്ധപ്പെട്ട ഉദ്യോഗസ്ഥനെ വിളിച്ച് ആ പരാതിയുടെ നിജസ്ഥിതി അന്വേഷിച്ച് വേണ്ട നടപടി സ്വീകരിക്കുകയുമാണ് പരിപാടിയിലൂടെ ചെയ്യുന്നത്. ഔദ്യോഗിക യാത്രകള്‍ക്കിടയില്‍ ബന്ധപ്പെട്ട പരാതികളില്‍ പറഞ്ഞ സ്ഥലങ്ങള്‍ സന്ദര്‍ശിച്ച് നടപടികള്‍ വിലയിരുത്താനും മന്ത്രി സമയം കണ്ടെത്തുന്നുണ്ട്. നിരവധി പരാതികൾക്ക് അതിവേഗത്തിൽ പരിഹാരം കാണാനും ഇതിലൂടെ കഴിഞ്ഞു. പൊതുമരാമത്ത് വകുപ്പിന് കീഴിലെ കാര്യങ്ങളാണ് റിംഗ് റോഡിലൂടെ മന്ത്രിയെ അറിയിക്കേണ്ടത്.
English Summary : PA Muhammed Riyas ring road friday programme
You may also like this video :
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.