Janayugom Online
kavitha Pachanaambukal

പച്ചനാമ്പുകള്‍

Web Desk
Posted on November 25, 2018, 8:35 am

രാജീവ് ആലുങ്കല്‍

പത്തായത്തിലെ ഗോതമ്പുമണിയാകാന്‍
എനിയ്ക്കു മനസില്ല
വെയില്‍ കറുപ്പുമാറ്റാന്‍ ഫേഷ്യല്‍ ചെയ്തും
പ്രായം തോന്നില്ലെന്നു ഹുങ്കു പറഞ്ഞും
സിന്തറ്റിക്ക് ചിരിപകര്‍ന്നും
നിങ്ങളെ ഞാന്‍ പറ്റിക്കില്ല.

വെയിലും മഴയുംകൊണ്ട്
വെറും മണ്ണില്‍ കിടന്നോളാം
നോക്കി നില്‍ക്കേ നിറം തീര്‍ത്ത്
മാഞ്ഞുപൊയ്‌ക്കോളാം.
എന്നാലും ഞാന്‍ നാളെ
ജീവന്റെ പച്ചനാമ്പായി മുളച്ച്
ഭൂമിയുടെ പ്രസാദമാകും

പത്തായത്തില്‍ കിടക്കുന്നവര്‍ ഓര്‍ക്കുക
അനുസരണയില്ലാത്ത ഒരു പൂവന്‍കോഴി
നിങ്ങളെ, കൊത്തിക്കൊണ്ടുപോകും.