വയനാട് ബ്യൂറോ

കൽപറ്റ

December 04, 2020, 4:19 pm

വയനാട്ടിൽ നെല്ല് സംഭരണം തുടങ്ങി

Janayugom Online

 

വയനാട് ജില്ലയിൽ 2020 നഞ്ച സീസണിൽ രജിസ്റ്റർ ചെയ്ത കർഷകരുടെ നെല്ല് സപ്ലൈകോ സംഭരിച്ചു തുടങ്ങി. വിളവെടുത്ത നെല്ല് ഉണക്കി (പരമാവധി ഈർപ്പം 17 ശതമാനം) പാറ്റിവൃത്തിയാക്കി 50 മുതൽ 65 കിലോവരെ ചാക്കുകളിൽ നിറച്ചുതുന്നി, പാടശേഖരങ്ങളിൽ നിശ്ചയിക്കപ്പെട്ട സംഭരണ കേന്ദ്രത്തിൽ നിശ്ചയിക്കപ്പെട്ട ദിവസം 12 മണിക്ക് മുൻപായി എത്തിക്കേണ്ടതാണ്. സംഭരണ കേന്ദ്രത്തിൽ നിന്നും ശേഖരിക്കുന്ന നെല്ലിന്റെ കയറ്റു കൂലി ഇനത്തിൽ 100 കിലോയ്ക്ക് 12 രൂപനിരക്കിൽ സപ്ലൈകോ നൽകുന്നതാണ്. ബാക്കിവരുന്ന തുക കർഷകർ വഹിക്കണം. ഈ സീസണിലെ സംഭരണ വില കിലോയ്ക്ക് 27 രൂപ 48 പൈസ ആണ്, നെല്ലിന്റെ വില ജഞട വായ്പാ പദ്ധതി വഴിയാണ് നൽകി വരുന്നത് ഇതിനായി കർഷകർ മില്ലുകൾ നൽകുന്ന കമ്പ്യൂട്ടർ പ്രിന്റ് ചെയ്ത രസീതുമായി നിർദിഷ്ട ബാങ്കുകളെ സമീപിക്കേണ്ടതാണ്. വായ്പാ തുകയുടെ പലിശ കർഷകർ നൽകേണ്ടതില്ല . നെല്ല് നൽകുന്നതിന് മുൻപ് കർഷകർ ംംം.ൗെുുഹ്യരീുമററ്യ.ശി എന്ന വെബ് സൈറ്റിൽ പൊതു വിവരങ്ങൾ എന്ന ശീർഷകത്തിൽ തങ്ങളുടെ രെജിസ്ട്രേഷൻ അപ്പ്രൂവ് ആയിട്ടുണ്ട് ( ലിസ്റ്റിൽ പേരിനു മുൻപ് 10 അക്ക രെജിസ്ട്രേഷൻ നമ്പർ ഉണ്ട്‌ എന്ന് മൊബൈൽ വഴിയോ അക്ഷയ കേന്ദ്രങ്ങൾ വഴിയോ ഉറപ്പ് വരുത്തേണ്ടതാണ്. അപ്പ്രൂവ് ആയിട്ടില്ലങ്കിൽ കൃഷി ഭവനുകളിൽ ബന്ധ പെടേണ്ടതാണ്. ഒന്നാം വിള സീസണിൽ ഏതെങ്കിലും കർഷകർ രജിസ്റ്റർ ചെയ്യാൻ ബാക്കിയുണ്ടെങ്കിൽ 2020 ഡിസംബർ 15 നുള്ളിൽ ചെയ്യണം കൂടുതൽ വിവരങ്ങൾക്ക്‌, 9947805083, 9446089784,9496611083 ഒപ്പ്