തൈക്കാട്ടുശ്ശേരി ബ്ലോക്ക് പഞ്ചായത്തിലെ ഏറ്റവും വലിപ്പമേറിയതും പാണാവള്ളി തൈക്കാട്ടുശ്ശേരി പഞ്ചായത്തുകളിലായി 1850 മീറ്റർ നീളത്തിൽ വ്യാപിച്ചുകിടക്കുന്നതുമായ എളംകുളം പാടശേഖരത്ത് നെൽവിത്ത് വിതച്ചു. വിത ഉദ്ഘാടനം തൈക്കാട്ടുശ്ശേരി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് പി എം പ്രമോദും പാണാവള്ളി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ധന്യാ സന്തോഷും പാണാവള്ളി കൃഷി അസിസ്റ്റന്റ് ഡയറക്ടർ സിറാജുദീനും ചേർന്ന് നിർവ്വഹിച്ചു.
115 ദിവസം മൂപ്പുള്ള ഉമാ വിത്താണ് വിതച്ചത്. പാടശേഖര സമിതി പ്രസിഡന്റ് ജി വത്സപ്പൻ അദ്ധ്യക്ഷനായി. പാണാവള്ളി കൃഷി ഓഫീസർ ഫാത്തിമാ റഹിയാനത്ത് മുഖ്യ പ്രഭാഷണം നടത്തി. വാർഡ് അംഗങ്ങളായ കരിഷ്മ വിനോദ്, അംബിക ശശിധരൻ, വി എം ഷിബു, പാടശേഖര സമിതി ഭാരവാഹികളായ ബിപിൻ ചന്ദ്രലാൽ, അഗസ്റ്റിൻ ഊരുടിത്തറ, സുരേഷ് പണിയ്ക്കംവീട്, എം ഡി ഹരിലാൽ, തുടങ്ങിയവർ സംസാരിച്ചു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.