Web Desk

January 25, 2021, 9:14 pm

എസ്.പി.ബിക്ക് പത്മവിഭൂഷൺ,കൈതപ്രത്തിന് പത്മശ്രീ, കെ.എസ്.ചിത്രയ്ക്ക് പത്മഭൂഷൺ,

Janayugom Online

റിപ്പബ്ലിക് ദിനത്തിന് മുന്നോടിയായി രാഷ്ട്രപതി രാം നാഥ് കോവിന്ദ് പദ്മ പുരസ്കാരങ്ങൾ പ്രഖ്യാപിച്ചു.
കേരളത്തിന്റെ വാനമ്പാടി കെ എസ് ചിത്ര പത്മഭൂഷൻ പുരസ്കാരത്തിന് അർഹയായി. അടുത്തിടെ അന്തരിച്ച ഗായകൻ എസ് പി ബാലസുബ്രഹ്മണ്യത്തിന് മരണാനന്തര ബഹുമതിയായി പദ്മ വിഭൂഷൺ പുരസ്കാരവും നൽകി.

കേരളത്തിൽ നിന്നുള്ള അഞ്ച് പേർക്ക് പദ്മശ്രീ പുരസ്കാരം ലഭിച്ചു. കൈതപ്രം ദമോദരൻ (കലാരംഗം), മഹാദേവൻ നമ്പ്യാർ(കായികം), കെ കെ രാമചന്ദ്ര പുലവർ (തോൽപാവക്കൂത്ത്), ബാലൻ പുതേരി (വിദ്യാഭ്യാസം), ഡോ. ധനഞ്ജയ് ദിവാകർ സാഗ്ഡിയോ (മെഡിസിൻ).
ജപ്പാൻ മുൻ പ്രധാനമന്ത്രി ഷിൻസോ ആബെ, ഡോ. ബെല്ലെ മൊനപ്പ ഹെജ്ഡെ (മെഡിസിൻ), നരീന്ദർ സിങ് കപാനി (സയൻസ്, എൻജിനീയറിങ്), മൗലാന വഹിദുദ്ദിൻ ഖാൻ( മറ്റുള്ളവ, ആത്മീയത), ബി ബി ലാൽ (പുരാവസ്തു ശാസ്ത്രം), സുദർശൻ സഹോ (കലാരംഗം) എന്നിവരാണ് പദ്മവിഭൂഷൺ പുരസ്കാരം നേടിയത്. പത്ത് പേർ പദ്മഭൂഷൺ പുരസ്കാരത്തിനും 102 പേർ പദ്മശ്രീ പുരസ്കാരത്തിനും അർഹരായി.