പത്മശ്രീ ജേതാവും സിഖ് ആത്മീയ ഗായകനുമായ നിര്‍മല്‍ സിങ് (62) കോവിഡ് 19 വൈറസ് ബാധിച്ച് മരിച്ചു. പഞ്ചാബിലെ അമൃത്സറില് ഇന്ന് പുലര്‍ച്ചെ 4.30 ഓടെയാണ് നിര്‍മല്‍ സിങ് മരിച്ചത്. സുവര്‍ണ്ണ ക്ഷേത്രത്തിലെ ആസ്ഥാന ഗായകനായിരുന്നു ഇദ്ദേഹം. 2009 ല്‍ രാജ്യം പത്മശ്രീ നല്കി ആദരിച്ചിരുന്നു.
ബുധനാഴ്ചയാണ് അദ്ദേഹത്തെ വെന്റിലേറ്ററിലേക്ക് മാറ്റിയത്. ശ്വാസകോശ സംബന്ധമായ ആസ്മയെ തുടര്‍ന്നാണ് അസുഖം മൂര്‍ച്ഛിച്ചതെന്ന് പഞ്ചാബിലെ മുതിർന്ന ഉദ്യോഗസ്ഥൻ കെ ബി എസ് സിദ്ധു പറഞ്ഞു. അടുത്തിടെ വിദേശത്തുനിന്ന് മടങ്ങിയെത്തിയ നിര്‍മല്‍ സിംഗിനെ ശ്വാസ തടസ്സമടക്കമുള്ള രോഗങ്ങളെ തുടര്‍ന്ന് മാര്‍ച്ച് 30നാണ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. ഇതിനിടയിലാണ് കൊറോണ സ്ഥിരീകരിച്ചത്. വിദേശത്ത് നിന്ന് മടങ്ങിയെത്തിയ ശേഷം ഡല്‍ഹിയിലും ചണ്ഡിഗഢിലുമായി ഇദ്ദേഹം മത സമ്മേളനങ്ങളില്‍ പങ്കെടുത്തിരുന്നതായും അധികൃതര്‍ അറിയിച്ചു.
കുടുംബാംഗങ്ങള്‍ക്കും ബന്ധുക്കള്‍ക്കുമൊപ്പം മാര്‍ച്ച് 19‑ന് ചണ്ഡിഗഢിലെ ഒരു വീട്ടില്‍ കീര്‍ത്തനവും നടത്തി. നിര്‍മല്‍ സിംഗിന് കൊറോണ വൈറസ് സ്ഥിരീകരിച്ചതിനെ തുടര്‍ന്ന് ഇദ്ദേഹത്തിന്റെ രണ്ട് പെണ്മക്കള്, മകന്, ഭാര്യ, ഡ്രൈവര്‍, മറ്റു ആറു പേരേയും ഐസൊലേഷനില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്.
English Summary; Padma Shri Winner Nirmal Singh dies of corona virus
YOU MAY ALSO LIKE THIS VIDEO
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.