റിലീസിന് മുമ്പേ അപൂര്‍വ നേട്ടവുമായി പാഡ്മാന്‍

Web Desk
Posted on January 19, 2018, 4:46 pm

ഓക്‌സ്‌ഫോര്‍ഡ്: റിലീസിന് മുമ്പേ അപൂര്‍വ നേട്ടം കൈവരിച്ച് അക്ഷയ് കുമാര്‍ ചിത്രം പാഡ്മാന്‍’. ഓക്‌സ്‌ഫോഡ് യൂണിയനില്‍ പ്രദര്‍ശിപ്പിക്കുന്ന ആദ്യ ഇന്ത്യന്‍ സിനിമ എന്ന നേട്ടമാണ് പാഡ്മാന്‍ സ്വന്തമാക്കിയത്. ചിത്രത്തിന്റെ നിര്‍മാതാവും അക്ഷയ് കുമാറിന്റെ ഭാര്യയുമായ ട്വിങ്കിള്‍ ഖന്നയെ ഓക്‌സ്‌ഫോഡ് യൂണിയനില്‍ ചര്‍ച്ചയ്ക്ക് ക്ഷണിച്ചിട്ടുണ്ട്. ഇന്ത്യയിലെ ആര്‍ത്തവ മനുഷ്യന്‍ എന്നറിയപ്പെടുന്ന തമിഴ്‌നാട് സ്വദേശി അരുണാചലം മുരുഗാനന്ദത്തിന്റെ ജീവിതത്തെ ആസ്പദമാക്കിയാണ്ചിത്രം ഒരുക്കിയിരിക്കുന്നത്.