പത്മനാഭ സ്വാമി ക്ഷേത്ര ഭരണത്തിന് താത്കാലിക സമിതി; രാജകുടുംബത്തിനും അധികാരമുണ്ടെന്ന് സുപ്രീം കോടതി

Web Desk

ന്യൂഡല്‍ഹി

Posted on July 13, 2020, 11:08 am

നിയമപോരാട്ടങ്ങള്‍ക്കൊടുവില്‍ തിരുവനന്തപുരം പത്മനാഭ സ്വാമി ക്ഷേത്രത്തിന്റെ ഉടമസ്ഥാവകാശതർക്കം തീർപ്പാക്കി സുപ്രീംകോടതി. ക്ഷേത്ര ഭരണം ജില്ലാ ജഡ്ജി അദ്യക്ഷനായ താത്കാലിക സമിതിക്ക് കൈമാറാന്‍ കോടതി ഉത്തരവിട്ടു.

പുതിയ ഭരണസമിതിയെ ക്ഷേത്രഭരണം ഏൽപിക്കണം. ഹൈക്കോടതിയുടെ വിധിക്കെതിരെ രാജകുടുംബം സമർപ്പിച്ച അപ്പീൽ അംഗീകരിച്ച സുപ്രീംകോടതി ക്ഷേത്രത്തിലെ സ്ഥാനി അധികാരം മുന്‍ രാജകുടുംബത്തിന് തന്നെയാണെന്ന് അറിയിച്ചു. ക്ഷേത്രത്തിന്റെ ആചരങ്ങളില്‍ രാജകുടുംബത്തിന് അവകാശമുണ്ടെന്ന് കോടതി പറഞ്ഞു.

ഒരു രാജാവിന്റെ മരണം രാജകുടുംബത്തിന്റെ അധികാരം ഇല്ലാതാക്കില്ലെന്ന് കോടതി ചൂണ്ടിക്കാട്ടി. എന്നാല്‍ ബി നിലവറ തുറക്കണോ വേണ്ടെ എന്ന് ക്ഷേത്ര ഭരണസമിതി ആയിരിക്കും തീരുമാനിക്കുക. ക്ഷേത്രം ഒരു പൊതുക്ഷേത്രമായി തുടരുമെന്നും എന്നാൽ അതിന്റെ നടത്തിപ്പിൽ രാജകുടുംബത്തിനും അവകാശമുണ്ടെന്നുമാണ് സുപ്രീംകോടതി പറയുന്നത്. വിധിയെ സ്വാഗതം ചെയ്യുന്നതായി രാജകുടുംബം പറഞ്ഞു.

updat­ing..
ENGLISH SUMMARY;padmanabha swa­mi tem­ple case lat­est update