പാലത്തായി പീഡനക്കേസ് സി.ബി.ഐ അന്വേഷിക്കണമെന്നാവശ്യപ്പെട്ട് പ്രതി പത്മരാജന്‍ ഹൈക്കോടതിയെ സമീപിച്ചു. അന്വേഷണം ശരിയായ ദിശയിലല്ലെന്നും കേസ് സി.ബി.ഐയ്ക്ക് കൈമാറണമെന്നും ആവശ്യപ്പെട്ടാണ് ഹര്‍ജി.ഹര്‍ജിയില്‍ ഹൈക്കോടതി സംസ്ഥാന സര്‍ക്കാരിന്റെയും സിബിഐയുടെയും നിലപാട് തേടി.
നിലവിലെ അന്വേഷണത്തില്‍ അപാകതകളുണ്ട്. കുറ്റം ചെയ്തതിന് തനിക്കെതിരെ ശാസ്ത്രീയ തെളിവുകളില്ലായെന്ന് ആദ്യഘട്ട അന്വേഷണത്തില്‍ കണ്ടെത്തിയതാണെങ്കിലും പിന്നീടുള്ള അന്വേഷണത്തില്‍ കാര്യങ്ങള്‍ മാറിമറിയുകയായിരുന്നു. രാഷ്ട്രീയ പകപോക്കലും കേസിനു പിന്നിലുണ്ടെന്നും ഹര്‍ജിയില്‍ പറയുന്നു.
നിഷ്പക്ഷ അന്വേഷണം ആവശ്യപ്പെട്ട് ആഭ്യന്തര വകുപ്പിനടക്കം അപേക്ഷ നല്‍കിയെങ്കിലും നടപടിയുണ്ടായില്ലെന്നും ഹര്‍ജിയില്‍ ചൂണ്ടിക്കാട്ടിയിട്ടുണ്ട്. ഹര്‍ജി മൂന്നാഴ്ചയ്ക്ക് ശേഷം ഹൈക്കോടതി വീണ്ടും പരിഗണിക്കും.
english summary; Padmarajan in high court in palathayi rape case
you may lso like this video;
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.