19 April 2024, Friday

280 കോടിയുടെ ഹെറോയിനുമായി പാക്ക് ബോട്ട് ഗുജറാത്ത് തീരത്ത് പിടിയിൽ

Janayugom Webdesk
ന്യൂഡല്‍ഹി
April 25, 2022 11:51 am

കോടികളുടെ മയക്കുമരുന്നുമായി പാക്ക് ബോട്ട് ഇന്ത്യൻ തീരത്ത് പിടിയിൽ. ഇന്ത്യൻ കോസ്റ്റ് ഗാർഡാണ് വിപണിയിൽ 280 കോടി രൂപയോളം വിലവരുന്ന ഹെറോയിനുമായി പാക്ക് ബോട്ട് ഗുജറാത്ത് തീരത്ത് വച്ച് പിടികൂടിയത്. ബോട്ടിലുണ്ടായിരുന്ന ഒമ്പത് പാക് പൗരന്മാരെയും അറസ്റ്റ് ചെയ്തു.

സംശയാസ്പദമായി കണ്ട ബോട്ട് നിർത്താതെ പോയതോടെ വെടി വെക്കേണ്ടി വന്നെന്നും വെടിവെപ്പിൽ രണ്ട് പേർക്ക് പരിക്കേറ്റതായും കോസ്റ്റ് ഗാർഡ് അറിയിച്ചു. സംഭവത്തിൽ കൂടുതൽ അന്വേഷണം ആരംഭിച്ചു. നേരത്തെയും സമാനമായ രീതിയിൽ മയക്കുമരുന്നുമായി പാക്ക് ബോട്ടുകൾ ഇന്ത്യൻ തീരത്ത് നിന്നും പിടികൂടിയിരുന്നു.

Eng­lish summary;Pak boat seized off Gujarat coast with Rs 280 crore worth of heroin

You may also like this video;

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.

Comments are closed.