പാക് അധീന കശ്മീരിലൂടെ ചൈനയിലേക്ക് ബസ്; പ്രതിഷേധമുയര്‍ത്തി ഇന്ത്യ

Web Desk

ന്യൂഡല്‍ഹി

Posted on November 01, 2018, 11:04 am

പാക് അധീനതയിലുള്ള കശ്മീരിലൂടെ ചൈനയിലേക്ക് ബസ്. ഇതിനെതുടര്‍ന്ന്, പാകിസ്ഥാനോടും ചൈനയോടും പ്രതിഷേധം ഉയര്‍ത്തി ഇന്ത്യ. പാകിസ്ഥാനിലെ ലാഹോറില്‍ നിന്ന് ചൈനയിലെ ഷിന്‍ജിയാങ് പ്രവിശ്യയിലേക്ക് ശനിയാഴ്ചയാണ് ബസ് സര്‍വ്വീസ് ആരംഭിക്കുന്നത്.
പാക് അധീന കശ്മീരില്‍കൂടി കടന്നുപോകുന്ന ഈ പദ്ധതി പരമാധികാരത്തോടുള്ള വെല്ലുവിളിയാണെന്ന് ഇന്ത്യ ആരോപിച്ചു.

പാക് ചൈന സാമ്പത്തിക ഇടനാഴിയുടെ ഭാഗമായാണ് ബസ് സര്‍വീസ് ആരംഭിക്കുന്നത്. നിലവില്‍ സാമ്പത്തിക ഇടനാഴിക്കെതിരായ നിലപാടാണ് ഇന്ത്യയ്ക്ക്. ബസ് സര്‍വീസ് കടന്നുപോകുന്ന സ്ഥലം ഇന്ത്യയുടേതാണെന്നും പാകിസ്താന്‍ അത് നിയമവിരുദ്ധമായി കൈവശം വെച്ചിരിക്കുകയാണെന്നുമാണ് ഇന്ത്യയുടെ നിലപാട്.