24 April 2024, Wednesday

അതിര്‍ത്തിയില്‍ വീണ്ടും പാക് ഡ്രോണ്‍

Janayugom Webdesk
ശ്രീനഗര്‍
September 18, 2022 10:50 pm

ജമ്മുകശ്മീര്‍ അതിര്‍ത്തി പ്രദേശങ്ങളില്‍ ഡ്രോണ്‍ സാന്നിധ്യം. സാംബ ജില്ലയിലെ അന്താരാഷ്ട്ര അതിര്‍ത്തി ഗ്രാമങ്ങളിലാണ് ഡ്രോണ്‍ കണ്ടെത്തിയത്. തുടര്‍ന്ന് പൊലീസും സിആര്‍പിഎഫും അന്വേഷണം ആരംഭിച്ചു. സര്‍ത്തി കലാണ്‍, ദീര, മഡൂണ്‍ എന്നീ ഗ്രാമ പ്രദേശങ്ങളില്‍ പാകിസ്ഥാന്‍ ഡ്രോണ്‍ അഞ്ച് മിനിട്ടോളം പറന്നതായി കരുതുന്നു. ഒരു കിലോമീറ്റര്‍ ഉയരത്തിലാണ് ഡ്രോണ്‍ പറന്നത്.

ഡ്രോണ്‍ വഴി ആയുധങ്ങളും മയക്കുമരുന്നുകളും എത്തിച്ചതാണെന്ന സംശയത്തിന്റെ അടിസ്ഥാനത്തില്‍ അടിയന്തര സംയുക്ത സൈനിക നടപടി ആരംഭിച്ചതായി സിആര്‍പിഎഫ് അറിയിച്ചു. കഴിഞ്ഞയാഴ്ച ലഫ്റ്റനന്റ് ഗവര്‍ണറുടെ അതിര്‍ത്തി സന്ദര്‍ശനത്തിന് മുമ്പായി ഡ്രോണ്‍ സാന്നിധ്യം കണ്ടെത്തിയിരുന്നു. ഈ വര്‍ഷം ഇതുവരെ 110 തവണയോളം പാക് ഡ്രോണുകള്‍ അതിര്‍ത്തി കടന്നെത്തിയതായി ബിഎസ്എഫിന്റെ കണക്കുകള്‍ വ്യക്തമാക്കുന്നു.

Eng­lish Sum­ma­ry: Pak drone on the bor­der again
You may also like this video

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.