19 April 2024, Friday

അതിര്‍ത്തിയില്‍ വീണ്ടും പാക് ഡ്രോണ്‍

Janayugom Webdesk
ശ്രീനഗര്‍
August 18, 2022 11:14 pm

കശ്മീരിലെ അന്താരാഷ്ട്ര അതിര്‍ത്തിയില്‍ പാക് ഡ്രോണുകള്‍ ആയുധങ്ങള്‍ വര്‍ഷിച്ചതായി സൂചന. ഇതുമായി ബന്ധപ്പെട്ട് പൊലീസും സൈന്യവും എന്‍ഐഎയും വിവിധയിടങ്ങളില്‍ തിരച്ചില്‍ നടത്തി. അതിനിടെ കഠ്‌വ ജില്ലയിലെ സുല്‍ത്താന്‍പുരില്‍ കണ്ടെത്തിയ പാക് ഡ്രോണ്‍ അതിര്‍ത്തി സുരക്ഷാ സേന (ബിഎസ്എഫ്) വെടിവച്ച് തുരത്തി. അന്താരാഷ്ട്ര അതിർത്തിക്ക് അടുത്ത് അർണിയ സെക്ടറിൽവച്ച് ഡ്രോണ്‍വഴി എത്തിച്ച ആയുധങ്ങൾ വീണ്ടെടുക്കുന്നതിനിടെ ലഷ്‌കർ ഇ തൊയ്ബയുടെ കമാൻഡർ മുഹമ്മദ് അലി ഹുസൈന്‍ കൊല്ലപ്പെട്ടിരുന്നു.

രക്ഷപെടാനുള്ള ശ്രമത്തിനിടെ സൈന്യം ഇയാളെ വെടിവച്ചുവീഴ്ത്തുകയായിരുന്നു. ഇതിനിടെയാണ് സുല്‍ത്താന്‍പുരില്‍ വീണ്ടും പാക് ഡ്രോണ്‍ കണ്ടെത്തിയത്. ബിഎസ്എഫ് തുടര്‍ച്ചയായി വെടിവച്ചതോടെ ഡ്രോണ്‍ പിന്‍വാങ്ങുകയായിരുന്നുവെന്ന് സൈനിക വൃത്തങ്ങള്‍ അറിയിച്ചു.

Eng­lish Sum­ma­ry: Pak drone on the bor­der again
You may also like this video

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.