Monday
27 May 2019

പാക് യുദ്ധവിമാനങ്ങള്‍ അതിര്‍ത്തിയില്‍ എത്തിയെന്ന് റിപ്പോര്‍ട്ട്

By: Web Desk | Wednesday 13 March 2019 10:56 PM IST


ന്യൂഡല്‍ഹി: രണ്ട് പാകിസ്ഥാന്‍ യുദ്ധവിമാനങ്ങള്‍ നിയന്ത്രണ രേഖയ്ക്കു സമീപം എത്തിയതായി റിപ്പോര്‍ട്ട്. ചൊവ്വാഴ്ച രാത്രിയാണ് ഈ വിമാനങ്ങളുടെ സാന്നിധ്യം ശ്രദ്ധയില്‍പ്പെട്ടത്. ഇതിന്റെ പശ്ചാത്തലത്തില്‍ ഇന്ത്യയുടെ വ്യോമ പ്രതിരോധ സംവിധാനങ്ങള്‍ ജാഗരൂകമാക്കിയിട്ടുണ്ടെന്ന് ഔദ്യോഗിക വൃത്തങ്ങളെ ഉദ്ധരിച്ച് വാര്‍ത്താ ഏജന്‍സി റിപ്പോര്‍ട്ട് ചെയ്തു.
പാക് അധീന കശ്മീരിലെ പൂഞ്ച് സെക്ടറില്‍, നിയന്ത്രണ രേഖയ്ക്ക് 10 കിലോമീറ്റര്‍ സമീപത്തുവരെ രണ്ട് യുദ്ധവിമാനങ്ങള്‍ എത്തിയതായാണ് ഇന്ത്യയുടെ വ്യോമ നിരീക്ഷണ സംവിധാനങ്ങള്‍ കണ്ടെത്തിയത്. ഇതിന്റെ പശ്ചാത്തലത്തില്‍ ഇന്ത്യയുടെ എല്ലാ വ്യോമപ്രതിരോധ സംവിധാനങ്ങളും റഡാര്‍ സംവിധാനവും കുടുതല്‍ ജാഗരൂകമാക്കിയിട്ടുണ്ടെന്ന് പ്രതിരോധ വൃത്തങ്ങള്‍ വ്യക്തമാക്കി.
പുല്‍വാമ ഭീകരാക്രമണത്തെ തുടര്‍ന്ന് ഇന്ത്യയ്ക്കും പാകിസ്ഥാനും ഇടയിലുണ്ടായ സംഘര്‍ഷ സാഹചര്യങ്ങളുടെ ഭാഗമായി പാകിസ്ഥാന്റെ രണ്ട് യുദ്ധവിമാനങ്ങള്‍ ഇന്ത്യയുടെ വ്യോമ മേഖലയില്‍ അതിക്രമിച്ച് കടന്നിരുന്നു. തുടര്‍ന്ന് ഇന്ത്യന്‍ വ്യോമസേന ഇവയെ തുരത്തിയോടിക്കുകയും ചെയ്തിരുന്നു. ഇതില്‍ പാകിസ്ഥാന്റെ എഫ്16 വിമാനം ഇന്ത്യ വെടിവച്ചിടുകയും ഇന്ത്യയുടെ മിഗ്21 വിമാനം നഷ്ടപ്പെടുകയും ചെയ്തിരുന്നു.

Read this also

കയ്യേറ്റം ആരോപിച്ച് നൂറുകണക്കിന് കുടിലുകള്‍ക്ക് ബിജെപിക്കാര്‍ തീയിട്ടു