19 April 2024, Friday

സ്ഫോടക വസ്തുക്കളുമായി 6 ഭീകരർ പിടിയിൽ ; രണ്ട്‌ പേർ 
പാക്‌ പരിശീലനം ലഭിച്ചവർ

Janayugom Webdesk
ന്യൂഡൽഹി
September 15, 2021 10:53 am

രാജ്യത്തെ വിവിധ സ്ഥലങ്ങളിൽ ആക്രമണത്തിനു പദ്ധതിയിട്ട 6 ഭീകരരെ ഡൽഹി പൊലീസ് സ്പെഷൽ സെൽ അറസ്റ്റ് ചെയ്തു. ജാൻ മുഹമ്മദ് ഷെയ്ഖ് (സമീർ കാലിയ–47), ഒസാമ (22), മൂൾചന്ദ് (ലാല–47), സീഷാൻ കമർ (28), മുഹമ്മദ് അബൂബക്കർ (23), മുഹമ്മദ് അമീർ ജാവേദ് (31) എന്നിവരാണ് അറസ്റ്റിലായത്. ഡൽഹി, യുപി, രാജസ്ഥാൻ എന്നീ സംസ്ഥാനങ്ങളിൽനിന്ന് അറസ്റ്റിലായവരിൽ 2 പേർക്കു പാക്കിസ്ഥാനിൽ പരിശീലനം ലഭിച്ചിരുന്നുവെന്നാണു കണ്ടെത്തല്‍. ഐഎസ്ഐയുടെയും അധോലോക സംഘങ്ങളുടെയും പിന്തുണ ഇവർക്കുണ്ടായിരുന്നുവെന്നും പൊലീസ് പറഞ്ഞു.

അധോലോക നായകൻ ദാവൂദ് ഇബ്രാഹിമിന്റെ സഹോദരൻ അനീസ് ഇബ്രാഹിമാണ് ഇവർക്കു സാമ്പത്തിക സഹായം ക്രമീകരിച്ചിരുന്നതെന്നു ഡൽഹി പൊലീസ് സ്പെഷൽ കമ്മിഷണർ നീരജ് ഠാക്കൂർ പറഞ്ഞു. നവരാത്രി, രാംലീല ആഘോഷങ്ങൾക്കിടെ സ്ഫോടനം നടത്താനായിരുന്നു പദ്ധതി. യുപി നിയമസഭാ തിരഞ്ഞെടുപ്പിനു മുൻപു സംസ്ഥാനത്തു വലിയ ഭീകരാക്രമണം നടത്തുകയെന്ന ലക്ഷ്യവും സംഘത്തിനുണ്ടായിരുന്നു.

സമീറിനെ രാജസ്ഥാനിൽനിന്നും ഒസാമ, സീഷാൻ എന്നിവരെ ഡൽഹിയിൽ നിന്നുമാണു പിടികൂടിയത്. ബാക്കിയുള്ളവരെ യുപിയിൽനിന്നും. അറസ്റ്റിലായവരിൽ ഒസാമ, സീഷാൻ എന്നി‍വർക്കു 15 ദിവസം പാക്കിസ്ഥാനിൽ പരിശീലനം ലഭിച്ചിരുന്നു. ഇവരിൽ നിന്ന് ഇറ്റാലിയൻ നിർമിത തോക്കുകളും സ്ഫോടന വസ്തുക്കളും ആയുധശേഖരവും പിടിച്ചെടുത്തിട്ടുണ്ട്.

Eng­lish sum­ma­ry; Pak ISI-Linked Nation­wide Ter­ror Mod­ule Bust­ed; Navara­tri, Ram Leela Gath­er­ings Were Target

You may also like this video;

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.

Comments are closed.