June 25, 2022 Saturday

Latest News

June 25, 2022
June 25, 2022
June 25, 2022
June 25, 2022
June 25, 2022
June 25, 2022
June 25, 2022
June 25, 2022
June 25, 2022
June 25, 2022

മുഷറഫിന്റെ വധശിക്ഷ റദ്ദാക്കിയതിനെതിരെ സുപ്രീം കോടതിയെ സമീപിച്ച് പാക് അഭിഭാഷകൻ

By Janayugom Webdesk
February 4, 2020

പാക്കിസ്ഥാൻ മുൻ പ്രസിഡന്റും മുൻ പട്ടാള മേധാവിയുമായ പർവേസ് മുഷറഫിന്റെ വധശിക്ഷ റദ്ദാക്കിയ ഹൈക്കോടതി നടപടിക്കെതിരെ സുപ്രീം കോടതിയെ സമീപിച്ച് പാക് അഭിഭാഷകൻ. ഇസ്‍ലാമാബാദിലെ പ്രത്യേക കോടതിയാണ് കഴിഞ്ഞ ഡിസംബർ 17ന്, ഭരണഘടന അട്ടിമറിച്ചെന്നു കാണിച്ച് രാജ്യദ്രോഹക്കുറ്റം ചുമത്തി മുഷറഫിന് വധശിക്ഷ വിധിച്ചത്.  ജനുവരി 13ന് മുഷറഫിന്റെ വിചാരണ ഭരണഘടനാവിരുദ്ധമാണെന്ന് ലഹോർ ഹൈക്കോടതി വിധിച്ചു.

വിചാരണയ്ക്കു പ്രത്യേക കോടതി രൂപീകരിച്ചത് ഭരണഘടനയ്ക്ക് എതിരാണെന്നും കോടതി അറിയിച്ചു. ഹർജിക്കാരനായ അഡ്വക്കറ്റ് തൗഫീഖ് ആസിഫിനു വേണ്ടി മുതിർന്ന അഭിഭാഷകൻ ഹമീദ് ഖാനാണ് സുപ്രീം കോടതിയെ സമീപിച്ചത്. മുഷറഫിന്റെ അഭാവത്തിൽ വിചാരണ പൂർത്തിയാക്കിയത് സ്വാഭാവിക നിയമങ്ങൾക്കെതിരാണെന്നു കാണിച്ചായിരുന്നു ഹൈക്കോടതിയുടെ നിലപാട്. ചികിത്സയ്ക്കായി പാകിസ്ഥാൻ വിട്ട മുഷറഫ് 2016 മുതൽ ദുബായിൽ താമസിച്ചുവരികയാണ്.

 

Eng­lish Sum­ma­ry: Pak lawyer appeals to Supreme Court over Mushar­raf’s death sentence

You may also like this video

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.

Comments are closed.