കാശ്മീർ വിഷയത്തിൽ ഇന്ത്യയെ പിന്തുണക്കുന്ന രാജ്യങ്ങള്‍ക്ക് നേരെ മിസൈല്‍ ആക്രമണം നടത്തുമെന്ന് പാക്ക് മന്ത്രി

Web Desk
Posted on October 30, 2019, 2:24 pm

ഇസ്ലാമാബാദ്: ജമ്മു കാശ്മീർ വിഷയത്തിൽ ഇന്ത്യയെ പിന്തുണക്കുന്ന രാജ്യത്തെ ശത്രുവായി കാണുമെന്ന് പാക്കിസ്ഥാൻ മന്ത്രി. ഈ രാജ്യങ്ങള്‍ക്ക് നേരെ മിസൈല്‍ ആക്രമണം നടത്തുമെന്നും മന്ത്രി അലി അമിന്‍ ഗന്ദാപുര ഭീഷണി മുഴക്കി.

പാകിസ്താനെ പിന്തുണക്കാതിരിക്കുകയും ഇന്ത്യക്ക് പിന്തുണ നൽകുകയും ചെയ്യുന്ന രാജ്യങ്ങളെ ഞങ്ങൾ ശത്രുക്കളായി കണക്കാക്കും. ഇന്ത്യക്കെതിരെയും പിന്തുണക്കുന്ന രാജ്യങ്ങൾക്കെതിരേയും ഞങ്ങൾ മിസൈൽ തൊടുത്തുവിടും- മന്ത്രി പറഞ്ഞു.

അതേസമയം ജമ്മു കാശ്മീരിന്റെ പ്രത്യേക പദവി എടുത്തു കളഞ്ഞതിന് പിന്നാലെ പാകിസ്താന്‍ ഇന്ത്യയുമായുള്ള ഉഭയകക്ഷി സഹകരണങ്ങള്‍ ഏകപക്ഷീയമായി പിന്‍വലിച്ചിരുന്നു. കാശ്മീര്‍ വിഷയം ആഭ്യന്തര വിഷയമാണെന്ന ഇന്ത്യയുടെ നിലപാടിന് അറബ് രാജ്യങ്ങളുടെയുള്‍പ്പെടെ പിന്തുണയും ലഭിച്ചിരുന്നു.