August 14, 2022 Sunday

Related news

July 5, 2022
June 26, 2022
June 6, 2022
June 5, 2022
June 2, 2022
June 2, 2022
May 26, 2022
May 22, 2022
May 16, 2022
May 15, 2022

പാകിസ്ഥാനിൽ ലൈംഗികാതിക്രമങ്ങൾ കൂടുന്നതിന് കാരണം ഇന്ത്യൻ സിനിമകൾ: വിചിത്ര വാദവുമായി ഇമ്രാൻ ഖാൻ

Janayugom Webdesk
ന്യൂഡൽഹി
January 22, 2020 7:59 pm

പാകിസ്ഥാനിൽ ലൈംകികാതിക്രമങ്ങളും വിവാഹമോചനങ്ങളും കൂടുന്നതിന് കാരണം ഇന്ത്യൻ സിനിമകളെന്ന് വിചിത്രവാദവുമായി പാക് പ്രധാനമന്ത്രി ഇമ്രാൻ ഖാൻ. ലൈംഗിക കുറ്റകൃത്യവും ബാലപീഡനവും പാകിസ്ഥാനില്‍ കുതിച്ചുയരുകയാണ്. ചൈല്‍ഡ് പോണോഗ്രഫി പാകിസ്ഥാനില്‍ വ്യാപകമായിരുന്നു. ഞാന്‍ അധികാരത്തിലേറിയതോടെ വലിയ രീതിയില്‍ മാറ്റം വന്നു. മൊ​ബൈ​ല്‍ ഫോ​ണ്‍ ഉ​പ​യോ​ഗം രാ​ജ്യ​ത്ത് വ​ര്‍​ധി​ച്ച​തു​കൊ​ണ്ടാ​ണ് ബോ​ളി​വു​ഡ് സി​നി​മ​ക​ള്‍ കൂ​ടു​ത​ല്‍ കാ​ണാ​ന്‍ ജ​ന​ങ്ങ​ള്‍​ക്ക് അ​വ​സ​രം ല​ഭി​ക്കു​ന്ന​ത് സ്കൂ​ളു​ക​ളി​ല്‍ മ​യ​ക്കു​മ​രു​ന്നി​ന്‍റെ ഉ​പ​യോ​ഗം ഗ​ണ്യ​മാ​യി കൂ​ടി​യി​ട്ടു​ണ്ടെ​ന്നും ബോ​ളി​വു​ഡ് ചി​ത്ര​ങ്ങ​ളെ രാ​ജ്യ​ത്ത് പ​ര​മാ​വ​ധി നി​രു​ല്‍​സാ​ഹ​പ്പെ​ടു​ത്ത​ണ​മെ​ന്നും ഇമ്രാൻ ഖാൻ പറഞ്ഞു.

പുറത്തുനിന്ന് വരുന്ന സിനിമകളുടെ ഉള്ളടക്കമാണ് പാകിസ്ഥാനിലെ ലൈംഗിക കുറ്റകൃത്യങ്ങള്‍ക്ക് കാരണം. ബോളിവുഡും ഹോളിവുഡും പാകിസ്ഥാന്‍ ജനത അനുകരിക്കുകയാണെന്നും പാകിസ്ഥാനി കണ്ടന്‍റ് ഡെവലപേഴ്സിനോടും യൂട്യൂബേഴ്സിനോടും സംവദിക്കവെ ഇമ്രാൻ ഖാൻ പറഞ്ഞു. എന്നാൽ ഇമ്രാൻ ഖാൻ മുമ്പ് രണ്ടാ തവണ വിവാഹ മോചിതനായ ആളാണ്. മയക്ക് മരുന്ന് ഉപയോഗം ആരോപിച്ചായിരുന്നു മുൻ ഭാര്യമാർ വിവാഹമോചനം ആവശ്യപ്പെട്ടത്.

Eng­lish sum­ma­ry: Pak pm Imran khan blames Indi­an films for increas­ing rate of cr ime and divo rce

You may also like this video

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.

Comments are closed.