പാകിസ്താൻ റേഞ്ചറെ ബിഎസ്എഫ് കസ്റ്റഡിയിൽ എടുത്തു. ബഹാവൽനഗർ, ഡോംഗ ബോംഗ – സുഖൻവാല ചെക്ക്‌പോസ്റ്റിനടുത്തുനിന്ന് പാക് റേഞ്ചറെ ഇന്ത്യ പിടികൂടിയതായി പാകിസ്താൻ ആരോപിച്ചു. പാക് അതിർത്തിക്ക് ഉള്ളിൽ നിന്നാണ് റേഞ്ചറെ പിടികൂടിയതെന്നും പ്രാദേശീയ മാധ്യമങ്ങൾക്ക് നൽകിയ വാർത്ത കുറിപ്പിൽ പാക് സർക്കാര്‍ പറഞ്ഞു.
ബി എസ് എഫ് ഉദ്യോഗസ്ഥൻ ഒരാഴ്ചയിലേറെയായി പാകിസ്ഥാൻ കസ്റ്റഡിയിൽ തുടരുന്നതിനിടെയാണ് പാക് ജവാൻ പിടിയിലായിരിക്കുന്നത്. പിടിയിലായ പാക് റേഞ്ചറെ ബി എസ് എഫ് ചോദ്യം ചെയ്ത് വരികയാണ്. ഏപ്രിൽ 23ന് പഞ്ചാബ് അതിർത്തിയിൽ വെച്ചാണ് ബി എസ് എഫ് ജവാൻ പൂർണം കുമാർ ഷായെ പാകിസ്താൻ കസ്റ്റഡിയിലെടുക്കുന്നത്. അദ്ദേഹത്തെ സുരക്ഷിതമായി മോചിപ്പിക്കുന്നത് സംബന്ധിച്ച് നിരവധി ചർച്ചകൾ നടന്നുവെങ്കിലും ഇതുവരെ ഫലമൊന്നും ഉണ്ടായില്ല.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.