Janayugom Online
pak shell

പാക് ഷെൽ ആക്രമണത്തിൽ രണ്ടു ഇന്ത്യൻ സേനാംഗങ്ങൾക്ക് പരിക്ക്

Web Desk
Posted on March 02, 2018, 9:28 am

പൂഞ്ചു ജില്ലയിലെ  നിയന്ത്രണ  രേഖയിൽ പാകിസ്ഥാൻ സൈന്യം നടത്തിയ കനത്ത മോർട്ടാർ ഷെൽ ആക്രമണത്തിൽ രണ്ടു ഇന്ത്യൻ സേനാംഗങ്ങളും ഒരു സാധാരണ പൗരനും പരിക്കേറ്റു. ഇന്ത്യൻ സൈന്യം തിരിച്ചു വെടിവച്ചു, രണ്ടു പാക് സൈനികർ മരിച്ചു. രാജൗടി പട്ടണത്തിലെ നൗഷേറയിലും കനത്ത ഷെൽ ആക്രമണം ഉണ്ടായി.

സുന്ദർബനി,  നൗഷേറ, ഖൗർ സെക്ടറുകളിലും ജമ്മു ജില്ലകളിലും ഇന്നലെയും പാക് വെടി വയ്പ്പുണ്ടായിരുന്നു. സുന്ദർബനിയിൽ  രാത്രിയിലാണ്  ഷെല്ലിങ് നടന്നതെന്നും ഇതേ തുടർന്ന് കാട്ടു തീ ഉണ്ടായെന്നും രാജൗടി  ഡെപ്യൂട്ടി കമ്മീഷണർ ഇക്ബാൽ ചൗധരി പറഞ്ഞു. നൗഷേറ പട്ടണത്തിലും ഷെല്ലുകൾ വന്നു പതിച്ചു. ജനവാസ കേന്ദ്രങ്ങളും ആക്രമിക്കപ്പെടുന്നുവെന്നത് വളരെ ഉത്ക്കണ്ഠ ജനിപ്പിക്കുന്ന സ്ഥിതിവിശേഷമാണെന്ന്  ചൗധരി പറഞ്ഞു.
പാകിസ്ഥാൻ  നിയന്ത്രണ രേഖയിലും അന്താരാഷ്ട്ര അതിർത്തിയിലും വെടിനിർത്തൽ കരാർ  ലംഘിച്ചതുമൂലം 21 പേരാണ് ഈ വര്ഷം മരിച്ചത്. ഇതിൽ 12 സുരക്ഷാ സൈനികർ ഉൾപ്പെടും. 80 ൽ പരം പേർക്ക് പരിക്കേറ്റു.