Web Desk

February 02, 2020, 2:52 pm

നിങ്ങളെ ഓര്‍ത്ത് ലജ്ജിക്കുന്നു: ഇന്ത്യയെ കണ്ട് പഠിക്കൂ: വുഹാനില്‍ നിന്ന് ഒഴിപ്പിക്കാത്തതില്‍ പ്രതിഷേധവുമായി പാക് വിദ്യാര്‍ത്ഥികള്‍

Janayugom Online

ചൈനയിലെ വുഹാനില്‍ കുടങ്ങിയ ഇന്ത്യക്കാരുമായി രണ്ട് എയര്‍ ഇന്ത്യ വിമാനങ്ങള്‍ ഡല്‍ഹിയില്‍ എത്തി. എന്നാല്‍ ഈ സമയം സഹായത്തിനായി അഭ്യര്‍ത്ഥിച്ചിട്ടും തങ്ങളെ തിരിഞ്ഞു നോക്കാത്ത സര്‍ക്കാരിനെതിരെ രൂക്ഷ വിമര്‍ശനമാണ് പാക് വിദ്യാര്‍ത്ഥികള്‍ ഉയര്‍ത്തുന്നത്. വിദ്യാര്‍ത്ഥികളെ തിരികെ നാട്ടില്‍ എത്തിക്കണം എന്ന ആവശ്യം പാക് ഭരണകൂടം തള്ളിയിരുന്നു. പാകിസ്താനില്‍ കൊറോണ ചികിത്സക്ക് സൗകര്യമില്ലെന്നും അതിനാല്‍ ചൈനയിലുള്ള വിദ്യാര്‍ഥികള്‍ അവിടെ തുടരണമെന്നും ചൈനയിലെ പാക് സ്ഥാനപതി നഗ്മാനാ ഹാഷ്മി നിര്‍ദേശിച്ചതായി മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.

ഇന്ത്യക്കാരായ 600ലേറെ പേരെ കൊറോണ വൈറസ് പ്രഭവ കേന്ദ്രമായ ചൈനയിലെ വുഹാനില്‍ നിന്ന് പ്രത്യേക വിമാനത്തില്‍ ന്യൂഡല്‍ഹിയിലെത്തിച്ചിരുന്നു. ഇതിന് പിന്നാലെ, തങ്ങളെയും സ്വദേശത്തേക്ക് കൊണ്ടുപോകാന്‍ ചൈനയിലെ പാക് വിദ്യാര്‍ഥികള്‍ അഭ്യര്‍ഥിച്ചിരുന്നു. ചൈനയിലാണ് കൊറോണ വൈറസ് ബാധ ചികിത്സിക്കാന്‍ ഏറ്റവും മെച്ചപ്പെട്ട സൗകര്യമുള്ളതെന്നും പാകിസ്താനില്‍ ചികിത്സ ലഭ്യമല്ലെന്നും നഗ്മാനാ ഹാഷ്മി പറഞ്ഞതായി ജിയോ ന്യൂസ് റിപ്പോര്‍ട്ട് ചെയ്യുന്നു. ഭക്ഷണത്തിന്റെയും മറ്റ് അവശ്യവസ്തുക്കളുടെയും ലഭ്യതക്കുറവ് വിദ്യാര്‍ഥികള്‍ ചൂണ്ടിക്കാട്ടിയിട്ടുണ്ട്. ഇത് പരിഹരിക്കാന്‍ ചൈനീസ് അധികൃതരോട് ആവശ്യപ്പെട്ടതായും അവര്‍ പറഞ്ഞു. ഇന്ത്യ ഇതുവരെ 674 പൗരന്‍മാരെ നാട്ടിലെത്തിച്ചു.രണ്ട് ഘട്ടമായാണ് വിമാനമാര്‍ഗം ഇന്ത്യക്കാരെ ഡല്‍ഹിയില്‍ എത്തിച്ചത്. എന്നാല്‍ 2000 പാക് വിദ്യാര്‍ത്ഥികള്‍ ഇപ്പോളും വുഹാനില്‍ രകഷപ്പെടാനാവാതെ കഴിയുകയാണ്. വന്‍ പ്രതിഷേധമാണ് ഇവര്‍ പാക് ഭരണകൂടത്തിനെതികരെ ഉയര്‍ത്തുന്നത്.

Eng­lish Sum­ma­ry: pak stu­dents trapped in wuhan

You may also like this video