20 June 2024, Thursday

Related news

June 19, 2024
June 16, 2024
June 15, 2024
June 13, 2024
June 12, 2024
June 11, 2024
June 10, 2024
June 8, 2024
June 5, 2024
June 3, 2024

ഡൽഹിയില്‍ പാക് ഭീകരൻ പിടിയിൽ

Janayugom Webdesk
ന്യൂഡല്‍ഹി
October 12, 2021 7:58 pm

ഡൽഹിയില്‍ നിന്ന് പാക് ഭീകരനെ അറസ്റ്റ് ചെയ്തു. പാക് പഞ്ചാബിലെ നർവാൾ സ്വദേശിയായ മുഹമ്മദ് അഷ്‌റഫ് ആണ് ഡല്‍ഹി പൊലീസിന്റെ പിടിയിലായത്. ഇയാളില്‍ നിന്ന് എകെ 47 തോക്കും ഗ്രാനേഡും പിസ്റ്റളുകളും വെടിയുണ്ടകളും പിടിച്ചെടുത്തിട്ടുണ്ടെന്ന് പൊലീസ് അറിയിച്ചു. ലക്ഷ്മി നഗറിലെ പാര്‍ക്കില്‍ നിന്നും ഡല്‍ഹി പൊലീസിന്റെ സ്‌പെഷ്യല്‍ സെല്‍ ആണ് ഇയാളെ പിടികൂടിയത്. ഇന്ത്യന്‍ പൗരനെന്ന വ്യാജ തിരിച്ചറിയല്‍ കാര്‍ഡ് ഉപയോഗിച്ചാണ് ഇയാള്‍ ഡല്‍ഹിയില്‍ താമസിച്ചിരുന്നത്. 

രാജ്യത്ത് പത്തു വർഷമായി ഇയാൾ വ്യാജ പേരിൽ താമസിക്കുകയായിരുന്നുവെന്നും ഡൽഹി പൊലീസ് പറഞ്ഞു. ഇയാൾക്ക് നിരവധി ഭീകരപ്രവർത്തനങ്ങളിൽ പങ്കുണ്ടെന്ന് പൊലീസ് സംശയിക്കുന്നുണ്ട്. ഐഎസ്‌ഐ പരിശീലനം കിട്ടിയിട്ടുള്ള ഇയാളുടെ വ്യാജ ഇന്ത്യൻ പാസ്‌പോർട്ട് കണ്ടെത്തിയിട്ടുണ്ടെന്നും ബംഗ്ലാദേശ് വഴിയാണ് ഇയാൾ രാജ്യത്തേക്ക് കടന്നതെന്നും പൊലീസ് പറഞ്ഞു. 

ഇയാളുടെ കൈവശമുണ്ടായിരുന്ന വ്യാജരേഖയിൽ ബിഹാറിലെ വിലാസമാണ് കണ്ടെത്തിയതെന്നും ഐഎസ്ഐ യുടെ പ്രവർത്തനത്തിന് ഇയാൾ ആയുധങ്ങൾ എത്തിച്ചുവെന്നും പൊലീസ് വ്യക്തമാക്കി. ഇയാളുടെ കൂട്ടാളികളെ കണ്ടെത്താൻ ശ്രമം തുടരുന്നുവെന്നും ചോദ്യം ചെയ്യൽ തുടരുന്നതായും പൊലീസ് അറിയിച്ചു. 

Eng­lish Sum­ma­ry : pak ter­ror­ist arrest­ed in delhi

You may also like this video :

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.

Comments are closed.