സര്‍ക്കാര്‍ വെബ്‌സൈറ്റുകള്‍ തകര്‍ക്കാന്‍ പാക് ഹാക്കര്‍മാരുടെ ശ്രമം

Web Desk
Posted on March 05, 2019, 9:46 am

ന്യൂഡല്‍ഹി: 40 സിആര്‍പിഎഫ് ജവാന്മാരുടെ മരണത്തിനിടയാക്കിയ പുല്‍വാമ ഭീകരാക്രമണത്തിന് ശേഷം 90ലേറെ സര്‍ക്കാര്‍ വെബ്‌സൈറ്റുകള്‍ പാക് ഹാക്കര്‍മാര്‍ തകര്‍ക്കാന്‍ ശ്രമിച്ചതായി റിപ്പോര്‍ട്ട്. എന്നാല്‍ ലിയ രീതിയിലുള്ള തകരാറുകള്‍ ഉണ്ടാക്കാന്‍ ഹാക്കര്‍മാര്‍ക്ക് സാധിച്ചില്ലെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. സാമ്പത്തിക കാര്യങ്ങളും പവര്‍ഗ്രിഡ് മാനേജ്‌മെന്റും കൈകാര്യം ചെയ്യുന്ന വെബ്‌സൈറ്റുകളാണ് സൈബര്‍ ആക്രമണങ്ങള്‍ക്ക് കൂടുതലായും ഇരയായത്. എന്നാല്‍ പ്രധാന വെബ്‌സൈറ്റുകളുടെ ഫയര്‍വാള്‍ സിസ്റ്റം തകര്‍ക്കാന്‍ ഹാക്കര്‍മാര്‍ക്ക് കഴിഞ്ഞില്ല.