പാകിസ്താനി വനിതയ്ക്ക് നേരെ ബിഎസ്എഫ് നിറയൊഴിച്ചു

Web Desk
Posted on February 21, 2019, 12:03 pm

അതിര്‍ത്തി ലംഘിച്ചെത്തിയ പാകിസ്താനി വനിതയ്ക്ക് നേരെ ബിഎസ്എഫ് നിറയൊഴിച്ചു . പഞ്ചാബിലെ ഇന്ത്യന്‍ അതിര്‍ത്തിയില്‍ ആണ് സംഭവം. ഏകദേശം മുപ്പത് വയസ്സ് തോന്നിക്കുന്ന ഗുൽഷൻ എന്ന യുവതിയ്ക്ക് നേരെയാണ് വെടി ഉതിർത്തത്.

തിരികെ പോകാന്‍ യുവതിയോട് ആവശ്യപ്പെട്ടെങ്കിലും ഇവര്‍ അത് വകവയ്ക്കാതെ മുന്നോട്ട് നടക്കുകയായിരുന്നു. തുടര്‍ന്നാണ് യുവതിക്കെതിരേ ബിഎസ്എഫ് നിറയൊഴിച്ചത്.

വെടിയേറ്റ യുവതിയെ പിന്നീട് അമൃത്സറിലെ ഗുരുനാനാക്ക് ദേവ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.