Janayugom Online
KSEB Negligence

പകൽ വെട്ടം

Web Desk
Posted on September 10, 2018, 12:57 pm

‘വെളിച്ചം ദുഖമാണുണ്ണി തമസ്സല്ലോ സുഖപ്രദം’ എന്നത് പഴമൊഴി. വെളിച്ചമുള്ളപ്പോഴേ വെളിച്ചത്തിന് വിലയുള്ളൂ എന്നത് കെ എസ് ഇ ബി യുടെ  പുതുമൊഴി . പകൽ നേരത്തും ഈ വെളിച്ചം പോരാന്നുണ്ടോ ജനങ്ങള്‍ക്ക് വഴി നടക്കാൻ. അതിനാലാവണം കെ എസ് ഇ ബി അധികൃതരുടെ ഈ കരുതൽ. വൈദ്യുതി ക്ഷാമത്തെത്തുടര്‍ന്നു കേരളത്തില്‍ ലോഡ്‌ഷെഡിംഗ് തുടരുന്ന സാഹചര്യത്തിലും പാളയം ഭാഗത്ത് സ്ട്രീറ്റ് ലൈറ്റുകള്‍ ഇപ്പോഴും തെളിഞ്ഞു നില്‍ക്കുന്നു. വൈദ്യുതി നിലയങ്ങള്‍ തകരാറിലായതിനെ തുടര്‍ന്ന് 750 മെഗാവാട്ട് വൈദ്യുതിയുടെ കുറവാണ് സംസ്ഥാനത്തിന് ഇപ്പോഴുള്ളത്.

പ്രളയത്തെത്തുടർന്നു സംസ്ഥാനത്തിന്റെ ചില ഭാഗങ്ങളില്‍ വൈകുന്നേരം 6.30 മുതല്‍ 9.30 വരെയുള്ള സമയങ്ങളില്‍ ചെറിയ തോതില്‍ വൈദ്യുതി നിയന്ത്രണമുണ്ടാകാന്‍ സാധ്യതയുണ്ടെന്ന് അധികൃതർ മുന്നറിയിപ്പ് നൽകിയിരുന്നു . മുന്നറിയിപ്പുകൾ  നല്കാൻ മാത്രമുള്ളതാണ് പാലിക്കപ്പെടാൻ ഉള്ളതല്ല എന്നാണോ .

പാളയം ബസ്റ്റോപ്പിനു മുന്നില്‍ നിന്നുള്ള ദൃശ്യം. പകര്‍ത്തിയത് 10.40ന്.

ചിത്രം : രാജേഷ് രാജേന്ദ്രന്‍