19 April 2024, Friday

Related news

April 16, 2024
April 6, 2024
April 3, 2024
April 3, 2024
April 1, 2024
March 21, 2024
March 14, 2024
March 3, 2024
February 24, 2024
February 21, 2024

പാകിസ്താനില്‍ വന്‍ ഭൂചലനം; 20 പേര്‍ മരിച്ചെന്ന് റിപ്പോര്‍ട്ട്

Janayugom Webdesk
ന്യൂഡല്‍ഹി
October 7, 2021 8:00 am

തെക്കന്‍ പാകിസ്താനില്‍ റിക്ടര്‍ സ്‌കെയിലില്‍ 5.7 തീവ്രതയോടെ ഭൂചലനം. ഇന്ന് പുലര്‍ച്ചെ മൂന്നുമണിയോടെയുണ്ടായ ഭൂചലനത്തില്‍ 20 പേര്‍ മരിച്ചെന്നാണ് റിപ്പോര്‍ട്ടുകള്‍. ഭൂചലനത്തില്‍ വീടുകളടക്കം നിരവധി കെട്ടിടങ്ങള്‍ തകര്‍ന്നു. പലയിടങ്ങളിലും വൈദ്യുതി ബന്ധവും തടസപ്പെട്ടു. മരിച്ചവരില്‍ ഒരു സ്ത്രീയും ആറുകുട്ടികളുമുണ്ടെന്നാണ് റിപ്പോര്‍ട്ട്.

രക്ഷാപ്രവര്‍ത്തനം പുരോഗമിക്കുന്നതായി പ്രാദേശിക സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ അറിയിച്ചു. തകര്‍ന്ന കെട്ടിടങ്ങള്‍ക്കിടയില്‍ നിരവധിയാളുകള്‍ കുടുങ്ങിക്കിടക്കുന്നുണ്ട്. മരണസംഖ്യ ഇനിയും വര്‍ധിച്ചേക്കാമെന്നാണ് സൂചന. ഗതാഗത തടസവും മൊബൈല്‍ റേഞ്ച് നഷ്ടപ്പെട്ടതും രക്ഷാപ്രവര്‍ത്തനത്തിന് തടസം സൃഷ്ടിച്ചു.

ബലൂചിസ്ഥാനിലെ ഹര്‍നൈയിലാണ് കൂടുതല്‍ അപകടങ്ങളുണ്ടായത്. ബലൂചിസ്ഥാനിലെ പ്രവശ്യ തലസ്ഥാനമായ ക്വാറ്റയിലും ഭൂകമ്പമുണ്ടായി. 2015ല്‍ പാകിസ്താനിലും അഫ്ഗാനിസ്ഥാനിലും 7.5 തീവ്രത രേഖപ്പെടുത്തിയ ഭൂചലനത്തില്‍ 400ഓളം പേര്‍ മരിച്ചിരുന്നു.

Eng­lish Sum­ma­ry :earth­quake shakes Pakistan
You may also like this video :

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.

Comments are closed.