പാക് ക്രിക്കറ്റ് താരം അഫ്രീദിക്ക് കോവിഡ്

Web Desk
Posted on June 13, 2020, 2:56 pm

മുൻ പാകിസ്ഥാൻ ക്രിക്കറ്റ് താരമായ ഷാഹിദ് അഫ്രിദിക്ക് കോവിഡ് സ്ഥിരീകരിച്ചു. ട്വിറ്ററിലൂടെയാണ് താരം ഇക്കാര്യം വെളിപ്പെടുത്തിയത്. രോഗമുക്തി നേടുന്നതിന് വേണ്ടി എല്ലാവരും പ്രാർത്ഥിക്കണം എന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

‘വ്യാഴാഴ്ച മുതൽ എനിക്ക് അസുഖം തോന്നുന്നണ്ടായിരുന്നു,എന്റെ ശരീരം വല്ലാതെ വേദനിക്കുന്നുണ്ടായിരുന്നു. നിർഭാഗ്യവശാൽ ഞാൻ പോസിറ്റീവ് ആണ്. വേഗത്തിൽ സുഖം പ്രാപിക്കാൻ നിങ്ങളുടെ എല്ലാവരുടെയും പ്രാർത്ഥനകൾ ആവശ്യമാണ്’

 

പാകിസ്ഥനിൽ കോവിഡ് സ്ഥിരീകരിക്കുന്ന മൂന്നാമത്തെ ക്രിക്കറ്റ് താരമാണ് അഫ്രീദി. പാകിസ്ഥാന്റെ മുൻ ഓപ്പണറായ തൗഫീഖ് ഉമറിനും സഫർ സർഫാസിനും നേരത്തെ കോവിഡ് സ്ഥിരീകരിച്ചിരുന്നു. കോവിഡ് മഹാമാരിയുടെ സമയത്ത് ‘ഷാഹിദ് അഫ്രീദി ഫൗണ്ടേഷ’നുവേണ്ടി നിരവധി സന്നദ്ധ പ്രവർത്തനങ്ങൾ അഫ്രീദി നടത്തിയിരുന്നു.

Eng­lish sum­ma­ry: Shahid afri­di test­ed covid pos­i­tive.

You may also like this video: