Web Desk

ശ്രീനഗർ

January 14, 2021, 6:53 pm

അതിര്‍ത്തിയില്‍ രണ്ടാം തുരങ്കം കണ്ടെത്തി; തെളിയുന്നത് പാകിസ്ഥാന്റെ യതാര്‍ത്ഥ പ്ലാനോ?

Janayugom Online

ജമ്മുകശ്മീരിൽ പാക് അതിർത്തിയിൽ സുരക്ഷാ സേന 150 മീറ്റര്‍ വരുന്ന 25 മുതല്‍ 30 അടി വരെ നീളമുള്ള തുരങ്കം കണ്ടെത്തി. അതിർത്തി കടന്നുള്ള നുഴഞ്ഞുകയറ്റത്തിന് ഭീകരർ ഉപയോഗിച്ചിരുന്ന തുരങ്കമാണിതെന്ന് ബിഎസ്എഫ് അറിയിച്ചു. അതിര്‍ത്തിക്കടിയിലൂടെ പാകിസ്ഥാന്‍ നിര്‍മ്മിക്കുന്ന രാണ്ടാമത്തെ തുരങ്കമാണിത്. പ്രദേശത്ത് പട്രോളിങ് നടത്തുന്നതിനിടയിലാണ് കഠ്‌വ ജില്ലയിലെ ഹീരാനഗർ സെക്ടറിൽ തുരങ്കം കണ്ടെത്തിയത്. കഴിഞ്ഞ നവംബറിലാണ് ആദ്യ തുരങ്കം സൈന്യത്തിന്റെ ശ്രദ്ധയില്‍പ്പെടുന്നത്.

സാങ്കേതികവിദ്യയുടെ സഹായത്തോടെ വളരെ കൃത്യമായ എഞ്ചിനീയറിങ് മികവോടെയാണ് തുരങ്കം നിർമ്മിച്ചിരിക്കുന്നതെന്ന് ബിഎസ്എഫ് ഐജി എൻ എസ് ജാംവാൾ മാധ്യമങ്ങളോട് പറഞ്ഞു. പാകിസ്ഥാനിലെ ഭീകരവാദ പരിശിലന ക്യാമ്പുകളില്‍ പരിശീലനം ലഭിച്ച കശ്മീര്‍ യുവാക്കളെ ശേഷം തിരകെ ഇന്ത്യയിലേക്ക് നുഴഞ്ഞ് കയറ്റാനാണ് തുരങ്കം നിര്‍മ്മിച്ചിരിക്കുന്നതെന്ന് ബിഎല്എഫ് അധികൃതര്‍ പറയുന്നു. ഇന്ത്യയിലേക്ക് നുഴഞ്ഞു കയറാൻ ഭീകരരെ പാകിസ്ഥാൻ സഹായിക്കുന്നുവെന്നതിന്റെ തെളിവാണിതെന്നും അദ്ദേഹം പറഞ്ഞു. ഭൂഗർഭപാത കണ്ടിട്ട് അടുത്തകാലത്ത് നിർമ്മിച്ചതല്ലെന്നും കഴിഞ്ഞ കുറെ നാളുകളായി ഇതുവഴി ഭീകരർ നുഴഞ്ഞുകയറാൻ ശ്രമിച്ചിട്ടുണ്ടാകാമെന്നും ഐജി പറഞ്ഞു. 

അതിര്‍ത്തി രേഖയില്‍ നിന്ന് 300 അടി മാറിയാണ് തുരങ്കത്തിന്റെ മുഖം കണ്ടത്. ഇന്ത്യന്‍ സൈന്യം അതിര്‍ത്തിയലെ മുല്‍വേലിയുടെ അറുപത്തിയഞ്ച് അടി മാറി ഇപ്പുറത്തായാണ് തുരങ്കം കണ്ടെത്തിയത്. വളരെ വ്യക്തമായ സാങ്കേതിക വിദ്യയോടെയാണ് ഇവ നിര്‍മ്മിച്ചത്. ഇത്തരത്തിലുള്ള തുരങ്കം യാദൃച്ഛികമായാണ് കാണുവാന്‍ സാധിക്കുന്നത്. തുരങ്കത്തില്‍ മെയ്ഡ് ഇന്‍ പാകിസ്ഥാന്‍ മണല്‍ ചാക്കുകളും നിറച്ചിരുന്നു. പാകിസ്ഥാന്‍ സൈന്യത്തിന്റെ സ്ഥിരം തന്ത്രമാണ് അതിര്‍ത്തി വഴി നുഴഞ്ഞ് കയറുന്നത്. ശേഷം അതിർത്തിയിൽ നിയുക്തരായ ബിഎസ്എഫ് സൈനികർക്ക് നേരെ യാതൊരു പ്രകോപനവും കൂടാതെ വെടിയുതിർക്കും. 

തുടര്‍ന്ന് വെടി വെയ്പ്പിനിടെ ബിഎസ്എഫ് സൈനികരുടെ ശ്രദ്ധ തിരിയുമ്പോള്‍ തീവ്രവാദികളെ അതിര്‍ത്തിയിലേക്ക് തുരങ്കം വഴി കടത്തിവിടുന്നതാണ് പതിവ് രീതി. അതേ സമയം ഇപ്പോള്‍ അതിര്‍ത്തിയ്ക്ക് കുറുകെ കടക്കാന്‍ മാത്രമല്ല പാകിസ്ഥാന്‍ തുരങ്കം നിര്‍മ്മിക്കുന്നത് ഇന്ത്യന്‍ സൈന്യത്തെ അകത്തി നിര്‍ത്താനും ഷെല്ലിങ്ങും വെടിവയ്പ്പും മറയാക്കുന്നുണ്ട്. അതേ സമയം പാകിസ്ഥാന്റെ നീക്കങ്ങളെ ചെറുക്കാന്‍ സൈന്യം പൂര്‍ണ സജ്ജമാണെന്ന് സൈനിക വക്തമാവ് അറിയിച്ചു. 

ENGLISH SUMMARY:pakistan 2nd tun­nel found in border
You may also like this video