Janayugom Online
India---Pak

ഇന്ത്യ ആക്രമിക്കുകയാണെങ്കില്‍ തിരിച്ചടിക്കണം: സൈനികര്‍ക്ക് ആഹ്വാനം നല്‍കി പാകിസ്ഥാന്‍

Web Desk
Posted on February 22, 2019, 5:18 pm

ഇസ്ലാമാബാദ്: പുല്‍വാമ ഭീകരാക്രമണത്തിന്റെ പശ്ചാത്തലത്തില്‍ ഇന്ത്യ പാകിസ്ഥാന് തിരിച്ചടിനല്‍കുമെന്ന് ഭയന്ന് ഇന്ത്യയെ ആക്രമിക്കാന്‍ പാകിസ്ഥാന്‍ സൈനികര്‍ക്ക് അനുമതി നല്‍കി. പാകിസ്ഥാന്‍ പ്രധാനമന്ത്രി ഇമ്രാന്‍ ഖാന്‍ ഇത് സംബന്ധിച്ച് ഔദ്യോഗിക ഉത്തരവും ഇറക്കിയിട്ടുണ്ട്.  ആക്രമണങ്ങളില്‍ ഉള്‍ഭയമുള്ള പാകിസ്ഥാന്‍ ഇന്ത്യയുമായി ചര്‍ച്ചയ്ക്ക് തയ്യാറാണെന്നും അറിയിച്ചിച്ചു. തീവ്രവാദികളെ സഹായിച്ചതിന് തെളിവ് തന്നാല്‍ ചര്‍ച്ചയ്ക്ക് തയ്യാറാകാം എന്നാണ് പാകിസ്ഥാന്‍ ഇതിന് മുമ്പ് അറിയിച്ചിരുന്നത്. ഇമ്രാന്‍ ഖാന്‍ അധ്യക്ഷനായ ദേശീയ സുരക്ഷാ കൗണ്‍സിലിലാണ് ആക്രമണത്തെയും ചര്‍ച്ചയെയും സംബന്ധിച്ചുള്ള  തീരുമാനമുണ്ടായിരിക്കുന്നത്.