നിയന്ത്രണരേഖ മറികടന്ന ഗ്രാമീണർക്ക് നേരെ പാക് സൈന്യം വെടിയുതിർത്തു. രണ്ട് പേർ കൊല്ലപ്പെട്ടു, മൂന്ന് പേർക്ക് ഗുരുതരമായി പരിക്കേറ്റു. മൊഹമ്മദ് അസ്ലം, അൽത്താഫ് ഹുസൈൻ എന്നിവരാണ് കൊല്ലപ്പെട്ടത്. ജമ്മു കാശ്മീരിലെ പൂഞ്ചിൽ നിയന്ത്രണരേഖ മറികടന്ന അഞ്ച് പേർക്ക് നേരെയാണ് പാക് സൈന്യം വെടിയുതിർത്തത്.
അതേസമയം ഇന്ന് രാവിലെ 11 മണിയോടെ പൂഞ്ചിലെ ഗുൽപുർ മേഖലയിൽ പാക് സൈന്യത്തിന്റെ ആക്രമണത്തിൽ രണ്ട് ആർമി പോർട്ടർമാർ കൊല്ലപ്പെട്ടിരുന്നു.