അതിര്‍ത്തിയില്‍ പാക് ഡ്രോണ്‍: പ്രദേശത്ത് അതീവ ജാഗ്രത

Web Desk

ന്യൂഡല്‍ഹി

Posted on January 14, 2020, 3:05 pm

ഇന്ത്യപാക് അതിര്‍ത്തിയില്‍ പാക്കിസ്ഥാന്റെ ഡ്രോണ്‍. പഞ്ചാബിലെ ഫിറോസ്പുരിലാണ് പാക് ഡ്രോണ്‍ പറന്നത്. തിങ്കളാഴ്ച രാത്രി 8.40 ഓടെയാണ് ഇന്ത്യയുടെ വ്യോമാതിര്‍ത്തിക്കുള്ളില്‍ പാകിസ്താന്റെ ഡ്രോണ്‍ കണ്ടെത്തിയത്.

അഞ്ചുമിനിറ്റോളം ഡ്രോണ്‍ ഇന്ത്യന്‍ വ്യോമാതിര്‍ത്തിക്കുള്ളില്‍ പറന്നു. ഇതിനിടെ ബിഎസ്എഫ് ഉദ്യോഗസ്ഥര്‍ ഡ്രോണ്‍ വെടിവെച്ചിടാന്‍ ശ്രമിച്ചെങ്കിലും ഡ്രോണ്‍ അപ്രത്യക്ഷമായി.

അതിര്‍ത്തിക്ക് സമീപമുള്ള ബിഎസ്എഫ് ഔട്ട്‌പോസ്റ്റിലെ സുരക്ഷാ ഉദ്യോഗസ്ഥരാണ് ആകാശത്ത് പാക് ഡ്രോണ്‍ കണ്ടത്. സംഭവത്തെ തുടര്‍ന്ന് പ്രദേശത്ത് അതീവ ജാഗ്രത നിര്‍ദേശം നല്‍കി.