Monday
18 Feb 2019

അഫ്ഗാന്‍ അതിര്‍ത്തിയില്‍ പാകിസ്ഥാന്‍ 500 മിസൈലുകള്‍ വര്‍ഷിച്ചു

By: Web Desk | Wednesday 15 November 2017 8:51 PM IST

കാബൂള്‍:

കഴിഞ്ഞ നാലു ദിവസങ്ങളിലായി പാകിസ്ഥാന്‍ മിസൈല്‍ വര്‍ഷിച്ചതിനു ശേഷം അഫ്ഗാന്‍ അതിര്‍ത്തിയില്‍ മിസൈലുകള്‍ വര്‍ഷിച്ചു. അഫ്ഗാന്‍ അതിര്‍ത്തിയിലെ കുനാര്‍ പ്രവിശ്യയിലാണ്  പാകിസ്ഥാന്‍ 500 മിസൈലുകള്‍ വര്‍ഷിച്ചത്, എഎന്‍ഐ റിപ്പോര്‍ട്ട് ചെയ്യുന്നു.

ഇതില്‍ ഒരാള്‍ കൊല്ലപ്പെട്ടു, കുനാര്‍ ഗവര്‍ണര്‍ വഹീദുല്ലാ ഖലിംസായ് അഫ്ഗാനിലെ മാധ്യമത്തിനു നല്‍കിയ അഭിമുഖത്തില്‍ പറഞ്ഞു.

ആളുകള്‍ക്ക് സാമ്പത്തികമായി നഷ്ടങ്ങള്‍ ഉണ്ടായി, കുറഞ്ഞത് 40 കുടുംബങ്ങളെ സുല്‍ത്താന്‍ ജില്ലയിലേക്ക് മാറ്റി, ഖലിംസായ് പറഞ്ഞു.

ഇത് രണ്ടു രാജ്യങ്ങള്‍ തമ്മിലുള്ള പ്രശ്‌നമാണ്, കാബൂളില്‍ വച്ച് ഗവണ്‍മെന്റ് നേതൃത്വങ്ങള്‍ തമ്മില്‍ ഇക്കാര്യം പങ്കുവച്ചു. ഈ വിധത്തില്‍ പ്രവര്‍ത്തിക്കാനുള്ള ഉത്തരവിനായി കാത്തിരിക്കുന്നു, ഖലിംസായ് കൂട്ടിച്ചേര്‍ത്തു.

ആക്രമണം നിര്‍ത്താന്‍ ഇസ്ലാമാബാദുമായി സംസാരിക്കാന്‍ പ്രവിശ്യയിലെ ജനങ്ങളും പൗരസമിതി പ്രവര്‍ത്തകരും സര്‍ക്കാരിനെ സമീപിച്ചിട്ടുണ്ട്. കേന്ദ്ര ഗവണ്‍മെന്റിനോടും അന്താരാഷ്ട്ര സംഘനകളോടും പ്രശ്‌നത്തിനു ഒരു പരിഹാരം കണ്ടെത്താന്‍ ആവശ്യപ്പെട്ടിട്ടുണ്ട്, പൗരസമിതി പറഞ്ഞു.

 

Photo Courtesy: ANI
Related News