ചൈനീസ് ആക്രമണത്തിന് പിന്നാലെ പാകിസ്ഥാൻ അതിര്‍ത്തിയിലും സംഘര്‍ഷം

Web Desk

ന്യൂഡല്‍ഹി

Posted on June 17, 2020, 12:22 pm

ഇന്ത്യ- ചൈന അതിര്‍ത്തിയില്‍ സംഘര്‍ഷം രൂക്ഷമാകുന്നതിനിടയില്‍ പാകിസ്ഥാൻ അതിര്‍ത്തിയിലും സംഘര്‍ഷം ശക്തമാകുന്നു. ചൊവ്വാഴ്ച രാത്രിയിലാണ് ആക്രമണം നടന്നത്.

ജമ്മുകശ്മീരിലാണ് പാകിസ്ഥാന്റെ വെടിനിര്‍ത്തല്‍ ലംഘനം. നിയന്ത്രണരേഖയിലെ നൗഗം സെക്ടറിലാണ് ഇന്ത്യൻ സൈനിക പോസ്റ്റുകള്‍ക്ക് നേരെ പാകിസ്ഥാൻ മോര്‍ട്ടാര്‍ ഷെല്ലുകള്‍ പ്രയോഗിച്ചത്.

സംഭവത്തില്‍ ആര്‍ക്കും പരിക്കേറ്റിട്ടില്ലെന്നും ഇന്ത്യ ശക്തമായി തിരിച്ചടിച്ചതായും സൈനിക വക്താവ് അറിയിച്ചു.

Eng­lish Sum­ma­ry: Pak­istan Fires Mor­tars Along LoC In Jam­mu And Kash­mir’s Naugam Sec­tor.

you may also like this video;