ഭീകരവാദത്തിന്റെ പ്രഭവകേന്ദ്രം പാകിസ്ഥാൻ: ഇന്ത്യയുടെ നിലപാട് ശരിവച്ച് യുഎൻ

Web Desk
Posted on June 03, 2020, 9:53 pm

ന്യൂഡൽഹി: ആഗോളതലത്തിലുള്ള ഭീകരവാദ പ്രവർത്തനങ്ങളുടെ പ്രഭവ കേന്ദ്രം പാകിസ്ഥാനാണെന്ന ഇന്ത്യയുടെ നിലപാട് ഐക്യരാഷ്ട്ര സഭ ശരിവച്ചതായി കേന്ദ്ര വിദേശകാര്യ മന്ത്രാലയം. യുഎൻ റിപ്പോര്‍ട്ടിലാണ് ഇക്കാര്യം പറഞ്ഞിട്ടുള്ളത്.
പാകിസ്ഥാൻ കേന്ദ്രീകരിച്ച് പ്രവർത്തിക്കുന്ന ജെയ്ഷെ മുഹമ്മദ്, ലഷ്കർ ഇ തൊയ്ബ തുടങ്ങിയ ഭീകര സംഘടനകള്‍ രാജ്യത്തെ സമാധാനം തകർക്കുന്നതിനായി അഫ്ഗാനിസ്ഥാനിലേക്ക് ഭീകരരെ കടത്തുന്നതായി റിപ്പോർട്ടിൽ പറയുന്നു. പിടിഐ ആണ് ഇക്കാര്യം റിപ്പോർട്ട് ചെയ്തത്.
ഇതോടെ ഭീകരവാദം വളർത്തുന്നത് പാകിസ്ഥാനാണെന്ന കാലങ്ങളായുള്ള നിലപാട് ശരിയാണെന്ന് വ്യക്തമായതായി വിദേശകാര്യ മന്ത്രാലയ വക്താവ് അനുരാഗ് ശ്രീവാസ്തവ പറഞ്ഞു. നിരോധിച്ച ഭീകരവാദ സംഘടനകളുടെ പ്രവർത്തനത്തിനായി ഇപ്പോഴും പാകിസ്ഥാൻ എല്ലാവിധ സൗകര്യങ്ങളും ചെയ്തു കൊടുക്കുന്നു. ലോക സമാധാനത്തെ തന്നെ തകർക്കുന്ന പ്രവർത്തനങ്ങളാണ് പാകിസ്ഥാൻ നടത്തി വരുന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ഭീകരവാദത്തിന് പിന്തുണ നൽകുന്നത് അവസാനിപ്പിക്കുന്നതിനായുള്ള ആഗോള ഉടമ്പടികൾ അനുസരിക്കുന്നതിൽ പാകിസ്ഥാൻ പരാജയപ്പെട്ടുവെന്നും ശ്രീവാസ്തവ കൂട്ടിച്ചേർത്തു.

eng­lish sum­ma­ry: pak­istan is the epi­cen­tre of terrorism,un approves indi­a’s stand

you also may like this video