Web Desk

June 02, 2020, 7:08 pm

പാക് വിമാനദുരന്തം: പരിക്കേറ്റ് ചികിത്സയിലായിരുന്ന പെണ്‍കുട്ടി മരിച്ചു

Janayugom Online

കറാച്ചി: പാക് വിമാന ദുരന്തത്തില്‍ ഗുരുതരമായി പരിക്കേറ്റ പതിമൂന്നുകാരി മരിച്ചു. ഇതോടെ ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 98 ആയി.

കഴിഞ്ഞ മാസം 22ന് വിമാനം ജനവാസ കേന്ദ്രത്തിലേക്ക് പതിക്കുകയായിരുന്നു. 99 പേരാണ് വിമാനത്തിലുണ്ടായിരുന്നത്. വിമാനത്തിലെ രണ്ടുപേര്‍ അത്ഭുതകരമായി രക്ഷപ്പെട്ടു.

തകര്‍ന്ന് വീണ വിമാനത്തില്‍ നിന്ന് പൊള്ളലേറ്റാണ് പതിമൂന്നുകാരിയായ നഹീദ ഖസ്ഖേലി മരിച്ചത്. വിമാനം വീണ് പരിക്ക് പറ്റിയവരുടെ കൂട്ടത്തിലെ ആദ്യ മരണമാണ് നഹീദയുടേത്.

വിമാനം പതിച്ച മോഡല്‍ കോളനിയിലെ ഒരു വീട്ടില്‍ ജോലിക്കാരിയായിരുന്നു ഈ പെണ്‍കുട്ടി. പതിനെട്ടും ഇരുപതും വയസുള്ള രണ്ട് സഹോദരിമാരും ഇവള്‍ക്കൊപ്പം ഈ വീട്ടില്‍ ജോലി ചെയ്യുന്നുണ്ട്. വിമാനം പതിച്ച സമയത്ത് വീട് ശുചീകരണ ജോലി ചെയ്ത് കൊണ്ടിരുന്ന ഈ പെണ്‍കുട്ടികള്‍ക്ക് ഗുരുതരമായി പരിക്കേറ്റു. 70 ശതമാനം പൊള്ളലേറ്റ സഹോദരിമാര്‍ ചികിത്സയിലാണ്. 59ശതമാനം പൊള്ളലേ നഹീദക്ക് ഉണ്ടായിരുന്നുള്ളൂ.

eng­lish summary
Pak­istan Plane Crash: Teenage Girl Wound­ed On Ground Dies In Hospital
you may also like this video