ഇന്ത്യൻ മാധ്യമപ്രവർത്തകരെ ബലാകോട്ടിലെ “സത്യം കാണാൻ ” സ്വാഗതം ചെയ്ത് പാകിസ്ഥാൻ

Web Desk
Posted on April 30, 2019, 10:42 am

ഇന്ത്യൻ മാധ്യമപ്രവർത്തകർ ആഗ്രഹിക്കുന്നെങ്കിൽ ബലാകോട്ടിലേക്ക്  ” സത്യം കാണാൻ” സ്വാഗതമെന്ന് പാകിസ്ഥാൻ സൈനികവക്താവ് മേജർ ജനറൽ ആസിഫ് ഗഫൂർ.

റാവൽ പിണ്ടിയിൽ വച്ച് മാധ്യമങ്ങളെ അഭിസംബോധന ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.  ബാലാകോട്ട്ആ ക്രമണംസംബന്ധിച്ച് കഴിഞ്ഞ രണ്ട് മാസങ്ങളായി ഇന്ത്യ നുണക്കഥകൾ ആവർത്തിക്കുകയാണ് ഗഫൂർ ആരോപിച്ചു. “ഉത്തരവാദിത്തപ്പെട്ട ഒരു രാഷ്ട്രമെന്ന നിലയിൽ, അവരുടെ നുണകളോട് ഞങ്ങൾ പ്രതികരിച്ചിട്ടില്ല. ഇന്ത്യ ക്ഷമ പരീക്ഷിക്കരുത്,  സ്വരം മാറ്റാൻ അറിയാം. ഇന്ത്യയുടെ പ്രകോപനങ്ങൾക്ക് പാകിസ്ഥാൻ തിരിച്ചടിക്കാത്തത് സമാധാനം ആഗ്രഹിക്കുന്നതു കൊണ്ടാണെന്നും, സത്യം നേരിട്ടറിയാൻ  ഇന്ത്യൻ മാധ്യമപ്രവർത്തകരെ സ്വാഗതം ചെയ്യുന്നു”, ഗഫൂർ വ്യക്തമാക്കി”

ബാലാകോട്ടിലെ ഭീകരകേന്ദ്രമാണ് ആക്രമിച്ചതെന്ന് ഇന്ത്യ ആവർത്തിക്കുമ്പോളാണ്, ഇന്ത്യൻ മാധ്യമപ്രവർത്തകരെ സ്വാഗതം ചെയ്ത് പാകിസ്ഥാൻ രംഗത്ത്  എത്തിയിരിക്കുന്നത്.മുൻപ്  വിദേശമാധ്യമങ്ങൾ ബാലാകോട്ടിൽ സന്ദർശനം നടത്തിയിരുന്നു.