പാകിസ്ഥാന് സൂപ്പര്‍ ലീഗില്‍ വാതുവെപ്പ് നടത്തിയതിന്റെ പേരില്‍ മുന്‍ പാകിസ്ഥാന് താരം നസീര്‍ ജംഷാദിനെ 17 മാസത്തെ ജയില്‍ ശിക്ഷ വിധിച്ച് മാഞ്ചസ്റ്റര്‍ ക്രൗണ്‍ കോടതി . ദുബൈയില്‍ വെച്ച് നടന്ന ഇസ്ലാമബാദ് യുണൈറ്റഡ് പെഷവാര്‍ സെമി മത്സരത്തില്‍ മോശം പ്രകടനം നടത്താന്‍ താരങ്ങളെ സമീപിച്ചു എന്നതായിരുന്നു താരത്തിനെതിരെയുള്ള കുറ്റം. പാകിസ്ഥാന് സൂപ്പര്‍ ലീഗ് മത്സരത്തില്‍ ഇസ്ലാമബാദിന്റെ ആദ്യ രണ്ട് പന്തുകളില്‍ റണ്‍സ് ഒന്നും എടുക്കാതിരിക്കാന്‍ ഷാര്‍ജീല്‍ ഖാനെ നസീം ജംഷാദ് സമീപിച്ചിരുന്നു. തുടര്‍ന്ന് ഷാര്‍ജീല്‍ ഖാനെ പാകിസ്ഥാന് ക്രിക്കറ്റ് ബോര്‍ഡ് 5 വര്‍ഷത്തേക്ക് വിലക്കുകയും ചെയ്തിരുന്നു.
English summary: Pakistan sports person sentenced for spot fixing
YOU MAY ALSO LIKE THIS VIDEO