ചാരവൃത്തിക്ക് അറസ്റ്റിലായ വ്ലോഗര്‍ ജ്യോതി മല്‍ഹോത്രയുടെ കസ്റ്റഡി കാലാവധി നീട്ടി. നാല് ദിവസം കൂടി ജ്യോതി മല്‍ഹോത്ര കസ്റ്റഡിയില്‍ തുടരും. ഹരിയാന ഹിസാര്‍ കോടതിയുടെയാണ് നടപടി.നിലവില്‍ ദേശിയ അന്വേഷണ ഏജന്‍സിയുടെയും , ഇന്റലിജന്‍സ് ബ്യോറോയുടെയും കസ്റ്റഡിയിലാണ് ജ്യോതി മല്‍ഹോത്ര. ഓപ്പറേഷന്‍ സിന്ദൂറിന് ശേഷം ഇന്ത്യ സ്വീകരിച്ച നടപടികളുടെ വിശദാംശങ്ങള്‍ മല്‍ഹോത്ര പാകിസ്ഥാന് കൈമാറിയതായെന്ന് റിപ്പോര്‍ട്ടുകള്‍ വന്നിരുന്നുഅതിർത്തി മേഖലകളിലടക്കം ഏർപ്പെടുത്തിയ ബ്ലാക്ക്‌ഔട്ട് വിവരങ്ങൾ പാക് ഇന്റലിജൻസിന് കൈമാറിയതായാണ് സൂചന.
ഇവരുടെ രണ്ട് ബാങ്ക് അക്കൗണ്ടുകൾ വഴിയുള്ള സാമ്പത്തിക ഇടപാടുകളും പരിശോധിക്കുന്നുണ്ട്. ജ്യോതിയുടെ മൂന്ന് മൊബൈൽ ഫോണുകൾ, ലാപ്ടോപ്പുകൾ തുടങ്ങിയവ ഫോറൻസിക് പരിശോധനയ്‌ക്ക് കൈമാറി. പാകിസ്ഥാന്‍ ഹൈക്കമീഷൻ ഉദ്യോഗസ്ഥൻ ഡാനിഷുമായി ജ്യോതി ഈ മാർച്ചിനുശേഷം നടത്തിയ ചാറ്റുകൾ നശിപ്പിച്ചതായി ഉദ്യോഗസ്ഥർ പറയുന്നു.
അവ വീണ്ടെടുക്കാനാണ് ശ്രമം. ഓപ്പറേഷൻ സിന്ദൂർ സമയത്ത് ഇരുവരും ആശയവിനിമയം നടത്തിയിരുന്നുവെന്ന് കണ്ടെത്തി. ജ്യോതിയുടെ രഹസ്യഡയറിയിൽ പാകിസ്ഥാന് അനുകൂലമായ നിരവധി പരാമർശങ്ങൾ കണ്ടെത്തിയതായി അന്വേഷണഉദ്യോഗസ്ഥർ പറയുന്നു
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.