25 April 2024, Thursday

Related news

April 19, 2024
April 16, 2024
April 6, 2024
April 1, 2024
March 21, 2024
March 14, 2024
March 3, 2024
February 24, 2024
February 11, 2024
February 8, 2024

ലഷ്കർ ഇ ത്വയ്ബയും പാക് സൈന്യവും പരിശീലനം നൽകി: പിടിയിലായ പാക് ഭീകരൻ

Janayugom Webdesk
ശ്രീനഗർ
September 29, 2021 7:04 pm

ലഷ്കർ ഇ ത്വയ്ബയും പാകിസ്ഥാൻ സൈന്യവുമാണ് തനിക്ക് പരിശീലനം നൽകിയതെന്ന് ഇന്ത്യൻ സൈന്യത്തിന്റെ പിടിയിലായ പാക് ഭീകരവാദിയുടെ വെളിപ്പെടുത്തൽ.ജമ്മു കശ്മീരിലെ ഉറി മേഖലയിൽ നുഴഞ്ഞുകയറ്റ ശ്രമത്തിനെതിരെ തിങ്കളാഴ്ച സൈന്യം പിടികൂടിയ 19 കാരനായ അലി ബാബർ പത്ര നടത്തിയ വെളിപ്പെടുത്തലുകളുടെ വീഡിയോ ഇന്ത്യൻ സൈന്യമാണ് പുറത്തുവിട്ടത്. ഉറി സെക്ടറിലെ ഒരു സൈനിക ക്യാമ്പിൽ മാധ്യമങ്ങളുമായി അലി സംവദിക്കുന്നതാണ് വീഡിയോയിലുള്ളത്. 

ബാരാമുള്ള ജില്ലയിലെ പട്ടാനിലേക്ക് കടക്കാനും ആയുധങ്ങൾ കൊണ്ടുപോകാനും തനിക്ക് അവർ 20, 000 രൂപ നൽകിയതായി അലി മാധ്യമ പ്രവർത്തകരോട് പറഞ്ഞു. ദൗത്യം പൂർത്തിയാക്കിയ ശേഷം 30, 000 രൂപ കൂടി നൽകാമെന്ന് വാഗ്ദാനം ചെയ്തിരുന്നതായും അലി കൂട്ടിച്ചേർത്തു. 

മുസാഫറബാദിലെ ലഷ്കർ ക്യാമ്പിലാണ് തനിക്ക് പരിശീലനം ലഭിച്ചതെന്നും ആറംഗ ഭീകരസംഘത്തിനൊപ്പം സെപ്റ്റംബർ 18നാണ് ഇന്ത്യയിലേക്ക് നുഴഞ്ഞുകയറിയതെന്നും അലി വ്യക്തമാക്കി. 

അതിർത്തിക്ക് സമീപത്തെ ഭീകര കേന്ദ്രങ്ങൾ നശിപ്പിക്കാൻ ഇന്ത്യ അതിർത്തി കടന്ന് സർജിക്കൽ സ്ട്രൈക്ക് ആരംഭിച്ചതായും സൈന്യം വ്യക്തമാക്കി. എന്നാൽ ഭീകരവാദ സങ്കേതങ്ങൾ വീണ്ടും പ്രവർത്തന ക്ഷമമായിട്ടുണ്ടെന്നും സമീപകാല നുഴഞ്ഞുകയറ്റ ശ്രമങ്ങൾ കശ്മീരിൽ വലിയ രീതിയിലുള്ള ആക്രമണങ്ങൾ നടത്താൻ ലക്ഷ്യമിട്ടുള്ളതാണെന്നും സൈനിക അധികൃതർ വ്യക്തമാക്കി. 

Eng­lish Sum­ma­ry : Pak ter­ror­ist con­fes­sion after caught by Indi­an Army

You may also like this video :

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.

Comments are closed.