ജമ്മു കശ്മീരിൽ വെടിനിർത്തൽ കരാർ ലംഘിച്ച് പാകിസ്ഥാൻ. ജമ്മു കശ്മീരിലെ പൂഞ്ച് ജില്ലയിലായിരുന്നു സംഭവം.പ്രകോപനങ്ങളില്ലാതെ ഇന്ത്യൻ പോസ്റ്റിലേക്ക് പാകിസ്ഥാൻ വെടിയുതിർക്കുകയായിരുന്നു. പിന്നാലെ ഇന്ത്യയും ശക്തമായി തിരിച്ചടിച്ചു . ഇന്ത്യയുടെ തിരിച്ചടിയിൽ പാകിസ്ഥാന് വലിയ നാശനഷ്ടം സംഭവിച്ചു എന്ന് സൈന്യം അറിയിച്ചു. ജമ്മുവിലെ അഖ്നൂർ സെക്ടറിലെ നിയന്ത്രണരേഖയ്ക്ക് സമീപം തീവ്രവാദികൾ നടത്തിയ ഐഇഡി സ്ഫോടനത്തിൽ ഒരു ക്യാപ്റ്റൻ ഉൾപ്പടെ രണ്ട് ഇന്ത്യൻ സൈനികൾ കൊല്ലപ്പെട്ടതിന് പിന്നാലെയായിരുന്നു പാകിസ്ഥാന്റെ ആക്രമണം . 2021 ഫെബ്രുവരി 25 ന് ഇന്ത്യയും പാകിസ്ഥാനും വെടി നിർത്തൽ കരാർ പുതുക്കിയിരുന്നു. ഇതിന് ശേഷം അപൂർവമായാണ് ഇത് ലംഘിക്കപ്പെടാറുള്ളത്. ഈ വർഷം ആദ്യമായാണ് പാകിസ്താൻ വെടിനിർത്തൽ ലംഘനം നടക്കുന്നത്. തിങ്കളാഴ്ച, രജൗരി ജില്ലയിലെ നൗഷേര സെക്ടറിലെ കലാൽ പ്രദേശത്തെ ഒരു ഫോർവേഡ് പോസ്റ്റിൽ ജോലി ചെയ്തിരുന്ന ഒരു സൈനികന് അതിർത്തിക്കപ്പുറത്തു നിന്ന് വെടിയേറ്റിരുന്നു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.