പൂഞ്ചില്‍ പാകിസ്ഥാന്‍ വെടിനിര്‍ത്തല്‍ കരാര്‍ ലംഘിച്ചു

Web Desk

പൂഞ്ച്

Posted on January 05, 2019, 10:53 am

കശ്മീരിലെ പൂഞ്ചില്‍ പാകിസ്ഥാന്‍ വെടിനിര്‍ത്തല്‍ കരാര്‍ ലംഘിച്ചു. നിയന്ത്രണരേഖ കടന്ന് നടത്തിയ വെടിവെയ്പ് 48 മണിക്കൂര്‍ നീണ്ടുനിന്നു. എന്നാല്‍, ഇന്ത്യന്‍ സേന തിരിച്ചടിച്ചു. വെടിവെയ്പില്‍ ആര്‍ക്കും പരിക്കൊന്നും രേഖപ്പെടുത്തിയിട്ടില്ല. ഡിസംബര്‍ 21 ന് കുപ്വാരയിലെ കെറാന്‍ മേഖലയില്‍ പാകിസ്ഥാന്‍ നടത്തിയ വെടിവെയ്പില്‍ രണ്ട് സൈനീകര്‍ കൊല്ലപ്പെട്ടിരുന്നു.