പൂഞ്ചില്‍ പാകിസ്ഥാന്‍ വെടിനിര്‍ത്തല്‍ കരാര്‍ ലംഘിച്ചു

Web Desk

ശ്രീനഗര്‍

Posted on November 17, 2017, 8:37 pm

ജമ്മു കശ്മീരിലെ പൂഞ്ച് സെക്ടറില്‍ നിയന്ത്രണരേഖയില്‍ പാകിസ്ഥാന്‍ വീണ്ടും വെടിനിര്‍ത്തല്‍ കരാര്‍ ലംഘിച്ചു. പ്രകോപനമില്ലാതെ ആണ് പാക് സൈന്യത്തിന്റെ വെടിവെപ്പ്. മോര്‍ട്ടാറുകള്‍ ഉപയോഗിച്ചുള്ള ശക്തമായ വെടിവെപ്പായിരുന്നു നടന്നതെന്ന് സൈനീക വൃത്തങ്ങള്‍ അറിയിച്ചു. ഇന്ത്യന്‍ സൈന്യം ശക്തമായി തിരിച്ചടിച്ചു. മേഖലയില്‍ വെടിവെപ്പ് തുടരുകയാണ്. 2016ല്‍ പാക് സൈന്യം 228 തവണയാണ് വെടിനിര്‍ത്തല്‍ കരാര്‍ ലംഘിച്ചത്. ഈ വര്‍ഷം 508 വെടിനിര്‍ത്തല്‍ ലംഘനങ്ങളാണ് പാകിസ്ഥാന്‍ നടത്തിയതെന്നാണ് കണക്കുകള്‍ വ്യക്തമാക്കുന്നത്.