പുല്‍വാമ ഭീകരാക്രമണം നടത്തിയത് തദ്ദേശിയന്‍; പാകിസ്ഥാനു പങ്കില്ലെന്ന് ഇമ്രാന്‍ ഖാന്‍

Web Desk
Posted on July 24, 2019, 1:56 pm

വാഷിംഗ്ടണ്‍: പുല്‍വാമ ഭീകരാക്രമണം നടത്തിയത് തദ്ദേശീയനായ യുവാവെന്ന് പാകിസ്ഥാന്‍ പ്രധാനമന്ത്രി ഇമ്രാന്‍ ഖാന്‍. പുല്‍വാമ ആക്രമണം ഇന്ത്യയുടെ പ്രാദേശിക വിഷയമാണെന്നും ഇന്ത്യയിലും ജെയ്‌ഷെ മുഹമ്മദ് പ്രവര്‍ത്തിക്കുന്നുണ്ടെന്നും അമേരിക്കന്‍ സന്ദര്‍ശനത്തിനിടെ നടത്തിയ പ്രസ്താവനയില്‍ ഇമ്രാന്‍ ഖാന്‍ പറഞ്ഞു.

ഭീകര സംഘടനയായ ജെയ്‌ഷെ മുഹമ്മദ് കശ്മീരിലും പ്രവര്‍ത്തിക്കുന്നുണ്ട്. അതുകൊണ്ടുതന്നെ പുല്‍വാമ ആക്രമണം പ്രാദേശിക വിഷയമാണ്. ഇന്ത്യന്‍ സൈന്യത്തിന്റെ ക്രൂരതകള്‍ മൂലം തീവ്രവാദത്തിലേയ്ക്കു തിരിഞ്ഞ കശ്മീരി യുവാവാണ് ആക്രമണം നടത്തിയത്. എന്നാല്‍, പാകിസ്ഥാനുനേരെയാണ് ഇക്കാര്യത്തില്‍ കുറ്റപ്പെടുത്തലുകള്‍ ഉണ്ടായതെന്നും ഇമ്രാന്‍ ഖാന്‍ പറഞ്ഞു.