ഇന്ത്യ‑പാക് സംഘര്‍ഷത്തെ തുടര്‍ന്ന് ക്രിക്കറ്റിലും പാകിസ്ഥാനെ ഒറ്റപ്പെടുത്താന്‍ നീക്കവുമായി ബിസിസിഐ. ഏഷ്യ കപ്പ് ടൂര്‍ണമെന്റില്‍ നിന്നും പിന്മാറാനൊരുങ്ങുകയാണ് നിലവിലെ ചാമ്പ്യന്മാരായ ഇന്ത്യ.പിന്മാറാനുള്ള തീരുമാനം ഏഷ്യന്‍ ക്രിക്കറ്റ് കൗണ്‍സിലി(എസിസി)നെ ബിസിസിഐ ഇതിനകം അറിയിച്ചതായാണ് റിപ്പോര്‍ട്ട്. പാകിസ്ഥാൻ ക്രിക്കറ്റ് ബോർഡ് ചെയർമാൻ മൊഹ്സിൻ നഖ്‍വിയാണ് ഏഷ്യൻ ക്രിക്കറ്റ് കൗൺസിലിന്റെ തലവന്‍. ഇക്കാരണത്താല്‍ കൂടിയാണ് ബിസിസിഐയുടെ നീക്കം. അടുത്ത മാസം ശ്രീലങ്കയില്‍ നടക്കാനിരിക്കുന്ന വനിതാ എമേര്‍ജിങ് ടീംസ് ഏഷ്യാ കപ്പില്‍ നിന്നും പിന്മാറുന്നതായി ബിസിസിഐ, എസിസിയെ അറിയിച്ചതായി ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.
ലോകത്ത് ഏറ്റവും കൂടുതല്‍ കാഴ്ചക്കാരുള്ള മത്സരങ്ങളിലൊന്നാണ് ഇന്ത്യയും പാകിസ്ഥാനും തമ്മിലുള്ള പോരാട്ടം. ഇന്ത്യ പിന്മാറുന്നതോടെ പാകിസ്ഥാനും മറ്റു ടീമുകള്‍ക്കും വരുമാനത്തില്‍ വന്‍ നഷ്ടം വരും. നിലവിലെ ചാമ്പ്യന്മാരാണ് ഇന്ത്യ. കഴിഞ്ഞ വര്‍ഷം പാകിസ്ഥാന്‍ വേദിയായപ്പോള്‍ ഹൈബ്രിഡ് മോഡലിലാണ് മത്സരങ്ങള്‍ നടന്നത്. ഇന്ത്യന്‍ ടീമിനെ പാകിസ്ഥാനിലേക്ക് അയയ്ക്കാന്‍ ബിസിസിഐ വിസമ്മതിച്ചതിനാല്‍ ഇന്ത്യയുടെ എല്ലാ മത്സരങ്ങളും നടത്താന്‍ നിഷ്പക്ഷ വേദിയായി ശ്രീലങ്ക തെരഞ്ഞെടുക്കുകയായിരുന്നു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.