Saturday
23 Feb 2019

‘തീവ്രവാദികള്‍ അതിര്‍ത്തി കടക്കുമോ’; ചാനല്‍ ചര്‍ച്ചയിലെ ചോദ്യത്തിന് പിന്നാലെ തീഗോളം

By: Web Desk | Friday 7 December 2018 7:22 PM IST


പാകിസ്താന്‍: ലൈവ് ചാനല്‍ ചര്‍ച്ചക്കിടെ അവതാരകന്റെ ദേഹത്ത് തീ ഗോളം വന്ന് വീണു. പാകിസ്താനിലെ മാധ്യമപ്രവര്‍ത്തകന്‍റെ  ദേഹത്താണ് ലൈവ് പരിപാടിക്കിടെ തീഗോളം വന്ന് വീണത്.


ചര്‍ച്ചക്കിടെ, തീവ്രവാദി സംഘത്തിന് ‘അത്ര എളുപ്പം നമ്മുടെ അതിര്‍ത്തി കടക്കാന്‍ കഴിയുമോ?’ എന്ന് അവതാരകന്‍ പാനലിനോട് ചോദിച്ചിരുന്നു. ഇതിന് പിന്നാലെയാണ് ഇയാളുടെ ദേഹത്ത് തീഗോളം വന്ന് വീണത്. പെട്ടെന്ന് തന്നെ അവതാരകന്‍ സീറ്റില്‍ നിന്ന് ചാടി മാറിയതുകൊണ്ട് അപകടം ഒന്നമുണ്ടായില്ല. തീ ഗോളം എങ്ങനെ അവിടെ വന്നു എന്ന കാര്യത്തില്‍ ഇതുവരെ വ്യക്തമല്ല.

തീഗോളം അവതാരകന്റെ ദേഹത്ത് വന്ന് വീഴുന്നതിന്‍റെ വീഡിയോ ദൃശ്യങ്ങള്‍ ഇപ്പോള്‍ സമൂഹ മാധ്യമങ്ങളില്‍ വൈറലാണ്.

Related News