December 5, 2022 Monday

Related news

November 24, 2022
September 26, 2022
April 20, 2022
March 6, 2022
January 30, 2022
January 20, 2022
January 11, 2022
December 12, 2021
December 3, 2021
September 4, 2021

വിദഗ്ധർ മരണം വിധിയെഴുതിയ പാകിസ്ഥാന്‍ കുഞ്ഞിന് കോഴിക്കോട് ആശുപത്രിയിലെ ചികിത്സയില്‍ പുനർജന്മം

Janayugom Webdesk
കോഴിക്കോട്
November 24, 2022 6:43 pm

ലോകത്തെവിടെ കൊണ്ടുപോയാലും രക്ഷപ്പെടാനുള്ള സാധ്യത കുറവാണെന്ന് ഡോക്ടർമാർ വിധിയെഴുതിയ രണ്ട് വയസ്സുകാരനായ പാക്കിസ്താൻ കുഞ്ഞിന് പുനർജന്മം. അപൂർവ്വവും അതീവ ഗുരുതരവുമായ സിവിയർ കംബൈൻഡ് ഇമ്യൂണോ ഡിഫിഷൻസി എന്ന രക്തജന്യ രോഗം ബാധിച്ച പാകിസ്ഥാന്‍ സ്വദേശിയായ രണ്ടു വയസ്സുകാരനാണ് കോഴിക്കോട് ആസ്റ്റർ മിംസിൽ അപൂർവ്വ മജ്ജമാറ്റിവെക്കൽ ശസ്ത്രക്രിയയിലൂടെ ജീവൻ തിരിച്ചുപിടിച്ചത്. യുഎഇയിൽ ഉൾപ്പെടെ ചികിത്സ തേടി പരാജയപ്പെട്ട ശേഷമാണ് ഇവർ കേരളത്തിലെത്തിയതും കുഞ്ഞിനെ കോഴിക്കോട് ആസ്റ്റർ മിംസിൽ മജ്ജമാറ്റിവക്കലിന് വിധേയമാക്കിയതും. കേന്ദ്ര വിദേശകാര്യ സഹമന്ത്രി വി മുരളീധരന്റെ പിന്തുണയിലൂടെ യാത്രാസംബന്ധമായ കാര്യങ്ങളും ചികിത്സാ കാര്യങ്ങളും വേഗത്തിലാക്കുവാൻ സഹായകമായി. രണ്ട് വർഷത്തിനിടയിൽ കോഴിക്കോട് ആസ്റ്റർ മിംസിൽ നിർവ്വഹിക്കുന്ന 75ാമത്തെ ബോൺമാരോ ട്രാൻസ്പ്ലാന്റ് ആണ് ഇത്. 

പാക്കിസ്ഥാനിലെ ബലൂച്ചിസ്ഥാൻ സ്വദേശിയായ ജലാൽ- സദൂരി ദമ്പതികളുടെ മകനായ സൈഫ് ജലാൽ ആണ് മജ്ജമാറ്റിവെക്കലിന് വിധേയനായത്. രോഗം സ്ഥിരീകരിക്കപ്പെട്ടതിനെ തുടർന്ന് മികച്ച ചികിത്സയ്ക്കായി പിതാവ് ജോലി ചെയ്യുന്ന യുഎഇ യിലേക്ക് മാറുകയും ചികിത്സ തുടരുകയും ചെയ്തു. കീമോതെറാപ്പി ഉൾപ്പെടെയുള്ള ചികിത്സകൾക്ക് വിധേയനായെങ്കിലും കുഞ്ഞിന്റെ ആരോഗ്യനില കൂടുതൽ വഷളാവുകയായിരുന്നു. രോഗപ്രതിരോധ ശേഷി തീർത്തും ഇല്ലാതായ കുഞ്ഞിനെ നിരന്തരമായ അണുബാധ അലട്ടുകയും ചെയ്തു. ശ്വാസകോത്തിലുൾപ്പെടെ അണുബാധ രൂക്ഷമായതിന്തെതുടര്‍ന്ന് ഓക്സിജൻ നില തീരെ മോശമായി. ഏറ്റവും കൃത്യമായ ചികിത്സ ലഭ്യമായില്ലെങ്കിൽ രണ്ടോ മുന്നോ വയസ്സിനുള്ളിൽ മരണപ്പെടുക എന്നതാണ് ഈ രോഗബാധിതരായ കുഞ്ഞുങ്ങളുടെ പൊതുവായ വിധി. ഈ രീതിയിൽ തന്നെയായിരുന്നു സൈഫ് ജലാലിന്റെ അവസ്ഥയും.

ഈ സാഹചര്യത്തിലാണ് ആസ്റ്റർ മിംസിലെ ചികിത്സയെ കുറിച്ച് നേരത്തെ ഇവിടെ നിന്ന് ചികിത്സ നടത്തി ജീവിതം തിരികെ പിടിച്ചവരിൽ നിന്ന് കേട്ടറിഞ്ഞ് ജലാലും സദൂരിയും കേരളത്തിലെത്തിയത്. ഓക്സിജൻ പിന്തുണയോടെയാണ് സൈഫ് ജലാൽ കേരളത്തിലെത്തിയത്. നില അതീവ ഗുരുതരമായിരുന്നു. മജ്ജമാറ്റിവെക്കൽ മാത്രമേ പ്രതിവിധിയുള്ളൂ എന്ന നിഗമനത്തിലാണ് സീനിയർ പീഡിയാട്രിക് ഹെമറ്റോളജിസ്റ്റ് ഡോ. കേശവൻ എത്തിച്ചേർന്നത്. അമ്മയുടെ മജ്ജ കുഞ്ഞിന് യോജിച്ചു. മറ്റ് ആരോഗ്യ പ്രശ്നങ്ങളെ നിരന്തരമായ പരിചരണത്തിലൂടെ തരണം ചെയ്ത ശേഷം കുഞ്ഞിനെ മജ്ജമാറ്റിവെക്കലിന് വിധേയനാക്കി. ഇപ്പോൾ രണ്ടു മാസത്തിനു ശേഷം ശ്വാസകോശ സംബന്ധമായ പ്രശ്നങ്ങളും ഓക്സിജൻ നിലയിലെ കുറവുമെല്ലാം അതിജീവിച്ച് സൈഫ് ജലാൽ ജീവിതത്തിലേക്ക് തിരികെവന്നു. തിരികെ പാക്കിസ്താനിലേക്ക് പോകുവാനും ബന്ധുക്കളെ കാണുവാനുമുള്ള തയ്യാറെടുപ്പിലാണ് ഇപ്പോൾ സൈഫ് ജലാലിന്റെ കുടുംബം. 

Eng­lish Sum­ma­ry: Pak­istani baby, who was pro­nounced dead by experts, is reborn in Kozhikode hospital

You may also like this video

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.