March 30, 2023 Thursday

പാകിസ്ഥാന്‍ കടുത്ത ഭക്ഷ്യക്ഷാമം; 60 ലക്ഷം പേര്‍ പട്ടിണിയില്‍

Janayugom Webdesk
ഇസ്ലാമാബാദ്‌
January 27, 2023 9:05 am

പാകിസ്ഥാന്‍ കടുത്ത ഭക്ഷ്യക്ഷാമം നേരിടുകയാണെന്ന്‌ ലോകബാങ്ക്‌ റിപ്പോർട്ട്‌. കഴിഞ്ഞവർഷം ജൂണിൽ നടന്ന പ്രളയമാണ്‌ പാക്‌ ജനതയ്‌ക്ക്‌ കടുത്ത ആഘാതമേൽപ്പിച്ചത്‌. 60 ലക്ഷം പേരാണ് ഭക്ഷ്യക്ഷാമം നേരിടുന്നത്. കടുത്ത പ്രളയത്തിൽ ലക്ഷക്കണക്കിന്‌ വളർത്തുമൃഗങ്ങൾ ചത്തു. 90 ലക്ഷം ഏക്കർ കൃഷിഭൂമിയും നശിച്ചു. കാർഷികവിളകൾ നശിച്ചത്‌ വലിയ തിരിച്ചടിയായി. കടുത്ത ഭക്ഷ്യക്ഷമമാണ്‌ ഇപ്പോഴുള്ളത്‌. അന്താരാഷ്‌ട്ര സമൂഹം അടിയന്തരസഹായം ലഭ്യമാക്കണമെന്നും റിപ്പോർട്ടിൽ പറയുന്നു.

Eng­lish Summary:Pakistan’s severe food short­age; 60 lakh peo­ple are starving

You may also like this video

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.